മഴവില്‍ മനോരമയില്‍ അയര്‍ലന്‍ഡ് മലയാളികളെ ആക്ഷേപിച്ച് ഹരിശ്രീ യൂസഫ്

 

ഡബ്ലിന്‍:അയര്‍ലഡ് മലയാളികള്‍ പ്രശസ്തരായ താരങ്ങളെ ഗ്രേഡ് അനുസരിച്ച് തങ്ങളുടെ വീട്ടില്‍ സ്വീകരിക്കുന്നവരാണെന്നും ഫോട്ടോ എടുത്ത് രാത്രി ഉറങ്ങാന്‍ ജാഫര്‍ ഇടുക്ക്, മാര്‍ട്ടിന്‍ എന്നിവരെ ഉറങ്ങാന്‍ അനുവദിച്ചില്ല എന്നും ആക്ഷേപിച്ച് ഹരീ ശ്രീ യൂസഫിന്റെ പരിഹാസ്യം.അയര്‍ലന്‍ഡിലെ മലയാളികള്‍ക്കായി ഗാനമേള ഷോകള്‍ നടത്തി പരിചയമുള്ള റിമിടോമിയുടെ സാന്നിധ്യത്തിലും പ്രോത്സാഹനത്തിലും ആയിരുന്നു മനോരമയിലെ പരിപാടി അവതരിക്കപ്പെട്ടത്.

തങ്ങള്‍ കലാഭവന്‍ മണിക്കൊപ്പം പരിപാടിക്ക് പോയി എന്നും സായിപ്പ് നിലം തുത്തുവാരാനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നതിനാല്‍ താമസിച്ചെത്തിയ മലയാളി ചേട്ടന്‍ കലാഭവന്‍ മണിയെ സ്വന്തം വീട്ടില്‍ അതിഥിയായി ലഭിക്കാഞ്ഞതിനാല്‍ നിരാശപ്പെട്ടെന്നും തന്നേയും സാജു കൊടിയനേയും കാറില്‍ കയറ്റി കൊണ്ടും പോകും വഴി കൂടുതല്‍ പ്രശസ്തരായ ജാഫര്‍ ഇടുക്കി, മാര്‍ട്ടിന്‍ എന്നിവരെ സ്വന്തം വീട്ടിലെത്തിച്ച് തങ്ങളെ മറ്റൊരു വീട്ടില്‍ എത്തിച്ചതായും ഇദ്ദേഹം ആരോപിച്ചു.ഇതിനേക്കാലേറെ ജാഫര്‍ ഇടുക്കി ഇദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചെങ്കിലും ഫോട്ടോ എടുപ്പായിരുന്നു രാത്രി മുഴുവന്‍ എന്നതിനാല്‍ ഉറങ്ങുവാന്‍ സാധിച്ചില്ല എന്ന് ആക്ഷേപം പറഞ്ഞതായും യൂസഫ് അയര്‍ലന്‍ഡ് മലയാളികളെ കളിയാക്കി ആരോപിച്ചു.

ഇത്തരം അനുഭവങ്ങളിലൂടെ ആണ് തങ്ങള്‍ കടന്നു പോകുന്നതെന്ന് യൂസഫ് പറഞ്ഞു വയ്ക്കുമ്പോള്‍, അയര്‍ലന്‍ഡിലെ മലയാളികളില്‍ ഭൂരിപക്ഷത്തിനും ഇത്തരം ”കളികളില്‍” പങ്കില്ല എന്ന് ഇദ്ദേഹം മറന്നു പോയി.ഇതോടൊപ്പം ഇവിടെ കേരളത്തിലെ ഏതങ്കിലും ടെലിവിഷനില്‍ അല്ലെങ്കില്‍ സിനിമാ സെറ്റിന്റെ മൂലയില്‍ കുത്തിയിരുന്ന് തലകാട്ടിയ അവസര ഉയര്‍ത്തി കാട്ടി പ്രശസ്തരായ കലാകാരന്മാര്‍ എന്നും വമ്പന്‍ പരിപാടി എന്നും ധരിപ്പിച്ച് മലയാളികളില്‍ നിന്ന് പണം വാങ്ങി ഇവരെ ഇവിടേയ്ക്ക് കൊണ്ടുവരുന്ന സംഘാടകരും അയര്‍ലന്‍ഡ് മലയാളികളുടെ അഭിമാനത്തെചോദ്യം ചെയ്യപ്പെട്ടതിന് പരോക്ഷമായി ഉത്തരവാദികള്‍ ആകുന്നു.ഇതോടൊപ്പം സ്വിറ്റ്‌സര്‍ലാന്‍ഡിലെ സംഘാടകര്‍ കൊണ്ടുവരുന്ന ഇവരെ മുഴുവന്‍ ചുമക്കേണ്ട ഗതികേട് ഇംഗ്ലണ്ടിയും അയര്‍ലന്‍ഡിലേയും മലയാളികളുടെ തലയില്‍ ആവുന്ന കാഴ്ച്ചയ്‌ക്കൊപ്പം നാട്ടില്‍ അവധിക്കാലത്ത് ചെല്ലുമ്പോള്‍ സുഹൃത്തുക്കളുടേയോ നാട്ടുകാരുടേയോ പരിഹാസ ചിരിക്ക് പാത്രമാകേണ്ട ഗതികേടും ആവുന്നു എന്നതാണ് വിരോധാഭാസം.ചുരുക്കി പറഞ്ഞാല്‍ കാശുകൊടുത്ത് കടി വാങ്ങി എന്ന് പറയേണ്ടി വരും.

ഇതിലെ മറ്റൊരു വശംചിലര്‍ക്കെങ്കിലും ഹരിശ്രീ യൂസഫ് പറഞ്ഞ പ്രശ്‌സ്തര്‍ തങ്ങളുടെ വീട്ടില്‍ താമസിച്ചു എന്ന് പൊങ്ങച്ചം കാണിക്കുന്ന പ്രത്യേകത  ഉള്ളവര്‍ ഉണ്ടായേക്കാം, അത്തരക്കാര്‍ പിറ്റേന്ന് രാവിലെ തന്നെ ഫോട്ടോകള്‍ ഫേസ് ബുക്കിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യാറുണ്ട്.എങ്കിലും ബഹു ഭൂരിപക്ഷം വരുന്ന അയര്‍ലന്‍ഡിലെ മലയാളികളും അത്തരം വാനിറ്റി ബാഗിന്റെ ആരാധകര്‍ അല്ല എന്ന് നിസംശയം പറയാം.

https://www.youtube.com/watch?v=mLdAwPyqsFE
അയര്‍ലണ്ട് മലയാളികളോടുള്ള ഹരിശ്രീ യൂസഫിന്റെ ക്ഷമാപണം

Share this news

Leave a Reply

%d bloggers like this: