അബോര്‍ഷന്‍ പ്രശ്‌നം സങ്കീര്‍ണ്ണം, തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കില്ല: ഫിയാന ഫെയില്‍

ഡബ്ലിന്‍: അബോര്‍ഷന്‍ സംബന്ധിച്ച് ഭരണഘടനയുടെ എട്ടാം ഭേദഗതി അസാധുവാക്കണമെന്ന വിഷയം തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഉന്നയിക്കില്ലെന്ന് ഫിയാന ഫെയില്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍. അബോര്‍ഷനു ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌ക്കരിക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പിനു ശേഷം ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്.

എന്നാല്‍ ഇത് വളരെ സങ്കീര്‍ണ്ണമായ വിഷയമാണ്. വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണിത്. തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കി ഉന്നയിക്കേണ്ട പ്രശ്‌നമല്ലിതെന്നും അദ്ദേഹം കോര്‍ക്കില്‍ പറഞ്ഞു. എട്ടാം ഭേദഗതി പിന്‍വലിക്കണമെന്ന് മുദ്രാവാക്യം വിളിച്ചതു കൊണ്ടു കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ. രാഷ്ടീയ മുതലെടുപ്പിനായി ഈ പ്രശ്‌നം വലിച്ചിഴയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 


 

അയര്‍ലണ്ടില്‍ നിലവിലെ ഭരണപക്ഷത്തിന് പരാജയസാധ്യത

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഭരണപക്ഷം അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധ്യതയില്ലെന്ന ധാരണ ശക്തമാകുന്നു.ലേബര്‍ പാര്‍ട്ടയും ഫിനഗേലുമുള്‍പ്പെടുന്ന സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കില്ലെന്ന വസ്തുത നിലനില്‍ക്കെതന്നെ ലേബര്‍ പാര്‍ട്ടിയെ തള്ളി മറ്റുപാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുമെന്ന സാധ്യതയുമുണ്ട്.

അതേസമയം ഭൂരിപക്ഷത്തിന് അടുത്തെത്തിയാലും മറ്റു രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയില്ലാതെ ലേബര്‍ഫിനഗേല്‍ സഖ്യത്തിന് ഭരിക്കാനാകില്ലെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ബാങ്കിങ്ങ് ധനകാര്യ മേഖലയിലുള്ള പല പ്രമുഖരും നിലവിലെ സര്‍ക്കാര്‍ ഭരണത്തിന് പരാജയമായിരിക്കുമെന്ന സാധ്യത മുന്‍നിര്‍ത്തി നടപടികളെടുക്കുന്നതായും പല സ്ഥാപനങ്ങളും അതിനുള്ള സാധ്യത പരസ്യമായി അറിയിച്ചുംകഴിഞ്ഞു.

 

നാളെ പാര്‍ലമെന്‍റ് പിരിച്ച് വിട്ട് ഇലക്ഷന്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: നാളെവരെ പ്രധാനമന്ത്രി എന്‍ഡ കെന്നി ഡയല്‍ പിരിച്ച് വിടുന്നതിന് കാത്തിരിക്കുമെന്നും ഇലക്ഷന്‍ പ്രഖ്യാപനം തുടര്‍ന്ന് ഉണ്ടാകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍. കെന്നി ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇരുവരും ഫെബ്രുവരി 26ന് പൊതു തിരഞ്ഞെടുപ്പ് നടത്താന്‍ ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാര്‍ലമെന്‍റ് പിരിച്ച് വിടുന്നതിന് കെന്നി പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി വരെ പോകേണ്ടതുണ്ട്.

എന്നാല്‍ നാളെ വരെ ഇത് ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ന് വൈകീട്ട് 2016 ലെ ആദ്യ ഖജനാവ് വരുമാനത്തെസംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിക്കുമെന്നും കരുതുന്നുണ്ട്. ഇത് വെച്ചായിരിക്കും സര്‍ക്കാര്‍ കക്ഷികള്‍ തങ്ങളുടെ സാമ്പത്തിക തിരിച്ച് വരവ് നടപടികള്‍ ഫലംകാണുന്നുണ്ടെന്ന് പറയുക. ഇന്ന് രാത്രി ഫിന ഗേല്‍ പാര്‍ലമന്‍ററി പാര്‍ട്ടിയെ എന്‍ഡ കെന്നി അഭിസംബോധന ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് ക്യാംപെയിന്‍ നാളെ തുടങ്ങും.

തിരഞ്ഞെടുപ്പില്‍ പോസ്റ്ററുകള്‍ ഇല്ലാത്ത പ്രദേശമാകാന്‍ വിക് ലോയിലെ ഗ്ലിനെലി ടിഡി ടൗണ്‍സ്

ഡബ്ലിന്‍:  വരുന്ന തിരഞ്ഞെടുപ്പില്‍ ടെലിഫോണ്‍ കാലുകളില്‍ പാര്‍ട്ടികളുടെ പോസ്റ്ററുകളില്ലാത്ത  ഗ്രാമമായി വിക് ലോയിലെ  ഗ്ലിനെലി ടിഡി ടൗണ്‍സ് മാറുന്നു.   വിക് ലോ ടൗണില്‍ നിന്ന്  പടിഞ്ഞാറ് മാറി  സ്ഥിതി ചെയ്യുന്നതാണ്  ടിഡി ടൗണ്‍സ്.  പതിനഞ്ച്  സ്ഥാനാര്‍ത്ഥികളുമായി  പോസ്റ്ററുകള്‍  മേഖലയില്‍  പതിക്കില്ലെന്ന കാര്യത്തില്‍ കരാറിലെത്തിയിട്ടുണ്ട്.  വരും ദിവസം ഇലക്ഷന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ്കരുതുന്നത്.  സിമോണ്‍ ഹാരിസ്, സ്റ്റീഫന്‍ ഡോണെല്ലി , ആന്‍ ഫെറിസ് എന്നിവര്‍ വിക് ലോയില്‍ നിന്നുള്ള ടിഡിമാരാണ്.  നിയമപ്രകാരം  ഇലക്ഷന്‍   പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ  പോസ്റ്ററുകള്‍ സ്ഥാപിക്കാനാകൂ.

ഗ്ലെനലി ടിഡി ടൗണ്സ്  രണ്ടാഴ്ച്ചയാണ് പോസ്റ്ററുകള്‍ പതിക്കാതിരിക്കാനായി ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. തിരഞ്ഞെടുപ്പ് വരുന്ന സമയമാണ് ഇതെന്നും സ്ഥാനാര്‍ത്ഥികളുമായി ഇക്കാര്യം സംസാരിക്കാന്‍ കഴിയുന്ന അനുയോജ്യ സമയം ഇതാണെന്നും പ്രവര്‍ത്തകര്‍ കരുതുന്നുണ്ട്.  എന്നാല്‍  ഇക്കാര്യത്തില്‍ എല്ലാവരും ആത്മാര്‍ത്ഥയോടെ സഹകരിക്കുമോ എന്ന സംശയവും ഉണ്ട്.

എതിരാളികള്‍ പോസ്റ്ററുകള്‍ പതിക്കുന്നില്ലെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും സന്തോഷം  ഉള്ള കാര്യമായിരിക്കും ഇത്.  കൂടുതല്‍ പേര്‍  പോസ്റ്ററുകള്‍ ഒഴിവാക്കുന്നതിനുള്ള മാതൃക തുടരുമെന്നും കരുതുന്നുണ്ട്. കൗണ്‍സില്‍ വഴി നേരത്തെ ഇത്തരമൊരു ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.

 

പോസ്റ്റര്‍ പ്രചരണം… ലേബര്‍ ടിഡിക്ക് പിഴ വരാന്‍ സാധ്യത

ഡബ്ലിന്‍: ലേബര്‍ പാര്‍ട്ടിയുടെ  ടിഡി ജോഹിന ടഫിയ്ക്ക് വന്‍ പിഴ വരാനുള്ള സാധ്യത.   ഡബ്ലിന്‍ മിഡ് വെസ്റ്റ് മേഖലയില്‍  കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവരുടെ പോസ്റ്റര്‍ ചട്ട വിരുദ്ധമായി പതിച്ചതാണ് പ്രശ്നമാകാന്‍ സാധ്യതയുള്ളത്.   പാര്‍ലമെന്‍റ് പിരിച്ച് വിടുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിന് ശേഷം മാത്രമേ  ചട്ട പ്രകാരം പോസ്റ്ററുകള്‍ വഴിയുള്ള പ്രചരണം ആരംഭിക്കാവൂ.

അത് വരെ ഔദ്യോഗികമായിക്യാംപെയിന്‍ തുടങ്ങിയതായുംകണക്കാക്കാന്‍ കഴിയില്ല.  നാളെ പ്രധാനമന്ത്രി എന്‍ഡ കെന്നി  തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകല്‍ പറയുന്നത്. വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്റര്‍ ടീമുകള്‍ പോസ്റ്ററുകള്‍ പിതിക്കുന്ന തിരക്കിലാകും.  എന്നാല്‍  കഴിഞ്ഞ ദിവസം തന്നെ ഇത്തരം  പ്രചരണം ആരംഭിച്ചിട്ടള്ളതായി ഇതോടെ വ്യക്തമായി.  വിഷയത്തില്‍ ടഫി പ്രതികരിച്ചിട്ടില്ല.

പോസ്റ്റൊന്നിന് 100-150 യൂറോയ്ക്ക് ഇടയില്‍ സ്ഥാനാര്‍ത്ഥിക്ക് പിഴ വരാവുന്നതാണ്.  സംഭവത്തെകുറിച്ച് പരാതിപ്പെട്ടതായി സിന്‍ ഫിന്‍  കൗണ്‍സിലര്‍ ജോനാദന്‍  ഗ്രഹാം  പറഞ്ഞു.   നിയമ നിര്‍മ്മാതാക്കള്‍ തന്നെ  ചട്ടം പാലിക്കാതിരിക്കുന്നത്  വിമര്ശനത്തിന് വഴിയ്ക്കുന്നുണ്ട്.

ഇലക്ഷന്‍ പ്രചരണം അടുത്തുവരുന്നു: ഐറിഷ് ഡയല്‍ പിരിച്ചുവിടും

ഡബ്ലിന്‍: ഐറിഷ് ഡയല്‍ പിരിച്ചുവിടാനുളള ശുപാര്‍ശയുമായി പ്രധാനമന്ത്രി എന്‍ഡ കെന്നി  രാഷ്ട്രപതി മൈക്കിള്‍ ഡി ഹിഗിന്‍സിനെകാണും.രാഷ്ട്രപതി ഭവനത്തിലെത്തി ഡയല്‍ പിരിച്ചുവിടാനും തിരഞ്ഞെടുപ്പ് തീയതിസംബന്ധിച്ചും സംസാരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മന്ത്രിസഭയിലെ അവസാനദിവസങ്ങളില്‍ കൂടുതല്‍ വാഗ്ദാനങ്ങളുമായി മന്ത്രിമാര്‍ രംഗത്തെത്തിയിട്ടുണ്ട്.ഭരണത്തില്‍ തിരിച്ചുവരികയാണങ്കില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതും ഗാര്‍ഡ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നതും വാഗ്ദാനങ്ങളില്‍പ്പെടുന്നു. വരുംദിവസങ്ങളില്‍ പരസ്യപ്രചാരണം ഊര്‍ജ്ജിതമാക്കുമെന്നും സ്ഥാനമൊഴിയുമ്പോള്‍ കഴിഞ്ഞകാലങ്ങളില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയില്‍ ഭാഗമാകാന്‍ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതു തിരഞ്ഞെടുപ്പ് ഫെബ്രുവരി 26ന്; പുതിയ സര്‍ക്കാര്‍ മാര്‍ച്ച് 10ന്

ഡബ്ലിന്‍: 31 ാം പാര്‍ലമെന്റ് പിരിച്ചു വിട്ടുകൊണ്ട് പ്രസിഡന്റ് മൈക്കല് ഡി ഹിഗ്ഗിന്‍സ് ഉത്തരവിട്ടു. തുടര്‍ന്ന് ഫെബ്രുവരി 26ന് പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി എന്‍ഡ് കെന്നി പ്രഖ്യാപിച്ചു. രാവിലെ 10.26 ഓടെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തിയ പ്രധാനമന്ത്രി കെന്നി അല്‍പ്പ നേരം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. വെറും രണ്ടു മിനിറ്റ് മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്കു ശേഷം സ്റ്റേറ്റ് റിസപ്ഷന്‍ ഹാളിലെത്തിയ ഇരുവരും മാധ്യമപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.

തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള പ്രമേയത്തില്‍ ഒപ്പുവെച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതെ എന്‍ഡ കെന്നി മടങ്ങി. നേരത്തേ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത കെന്നി പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ആഗ്രഹിക്കുന്ന കാര്യം വ്യക്തമാക്കിയിരുന്നു. സഭയില്‍ തിരിച്ചെത്താനാഗ്രഹിക്കുന്നവര്‍ക്കും റീ ഇലക്ഷന്‍ ആഗ്രഹിക്കാത്തവര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് കെന്നി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. മാര്‍ച്ച് 10 ന് പുതിയ പാര്‍ലമെന്റ് അധികാരത്തിലെത്തും.

 

സ്ഥാനാര്‍ത്ഥികള്‍ സൂക്ഷിക്കുക.. ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്താലും പൊതു ജന മധ്യത്തിലെത്തും

ഡബ്ലിന്‍:  തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ട്വിറ്റുകള്‍ ഡിലീറ്റ് ചെയ്താലും അവ റെക്കോര്‍ഡ്ചെയ്ത്  പ്രസിദ്ധീകരിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍. സുതാര്യത ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായിട്ടാണിത്. ഓപണ്‍ സ്റ്റേറ്റ് ഫൗണ്ടേഷന്‍റെ പങ്കാളിത്തത്തോടെ  സ്റ്റോറി ഫുള്‍ ആണ്  പോളിറ്റ് വൂപ്സ്  ഐറിഷ് തിര‍ഞ്ഞെടുപ്പില്‍  പ്രഖ്യാപിച്ചിരിക്കുന്നത്.  ഇത് യുഎസ്  തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിരിക്കുന്നതാണ്.

സുതാര്യതയും  ഉത്തരവാദിത്തവും ഉറപ്പക്കുന്നതിന് ഈ രീതി ലോക വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.  സ്റ്റോറിഫുള്ളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ ഡോണി ഒ സള്ളിവന്‍ ക്യാമറയിലോ മറ്റോ പകര്‍ത്തിയ ഒരു പ്രസംഗം,  വോട്ടര്‍മാര്‍ക്ക് നല്‍കുന്ന ലീഫ് ലെറ്റുകള്‍,  വാഗ്ദ്ധാനങ്ങള്‍,  ഉറപ്പുകള്‍    എന്നിവയൊല്ലാം ഓണ്‍ലൈനില്‍ നിന്ന് ഡിലീറ്റ് ചെയ്യുന്നതോടെ അപ്രത്യക്ഷമാകാവുന്നതാണെന്ന് അഭിപ്രായപ്പെടുന്നു. ട്വീറ്റുകള്‍ പതിവായി  ഡിലീറ്റ്ചെയ്യപ്പെടാറുണ്ട്. സാധാരണ ഗതിയില്‍ വിവിധ തെറ്റുകള്‍ മൂലമാണിത്, എന്നാല്‍ രാഷ്ട്രീയക്കാര്‍ പലപ്പോഴും ഡിലീറ്റ് ചെയ്യുന്നത് മുന്‍പ്രസ്താവനകളായിരിക്കും . നേരത്തെപറഞ്ഞതില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിന് വേണ്ടിയാണിത്.

പോളിറ്റ് വൂപ്സ്  ജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും  സ്ഥാനാര്‍ത്ഥികളെ വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും സാധ്യത നല്‍കും.രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനങ്ങളെ പൊതുജന മധ്യത്തില്‍ വെയ്ക്കുകയെന്നതാണ് ഉദ്ദേശം.

ഫിനഗേലിന് ജനപിന്തുണ കുറയുന്നതായി അഭിപ്രായ വോട്ടെടുപ്പ് ഫലം

ഡബ്ലിന്‍: ഇലക്ഷനില്‍ ഫിനഗേലിന് വന്‍തിരിച്ചടികള്‍ നേരിടേണ്ടതായി വരുമെന്ന സൂചനയാണ് ഇപ്പോള്‍ നടക്കുന്ന അഭിപ്രായ വോട്ടെടുപ്പു സര്‍വേകള്‍ മുന്നോട്ടുവയ്ക്കുന്നത്. തിരഞ്ഞെടുപ്പു പ്രഖ്യാപനം കഴിഞ്ഞതോടെ രാജ്യത്തെങ്ങും അഭിപ്രായവോട്ടെടുപ്പുകള്‍ നടക്കുന്നപശ്ചാത്തലത്തിലാണ് ഐറിഷ് ടൈംസ് നടത്തിയ വോട്ടെടപ്പ് സര്‍വേ ഫലമാണ് ഫിനഗേലിന് തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്ന സൂചനകള്‍ നല്‍കുന്നത്.

ഐറിഷ് ടൈംസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പ് സര്‍വേയില്‍ 28 ശതമാനം പോയിന്റുണ്ടായിരുന്ന ഫിനഗേലിന് അത് 26 ആയികുറഞ്ഞു. അതുപോലെ ഷിന്‍ ഫെയിനും 2 ശതമാനം കുറഞ്ഞു. എന്നാല്‍ ഫിയന്ന ഫാളിന് 19 ശതമാനമായിരുന്നത് 2 ശതമാനം കൂടി 21 ആയി. എന്നാല്‍ ഇതില്‍ യാതൊരു മാറ്റവുമില്ലാതെ നില്‍ക്കുന്നത് ലേബര്‍ പാര്‍ട്ടിയുടെ പോയിന്റാണ്. 7 ശതമാനം അങ്ങനെതന്നെ നിലനില്‍ക്കുന്നു.
സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് 2 ശതമാനം പിന്തുണകൂടിയിട്ടുണ്ട്. 25 ശതമാനമാണ് അവരുടെ ഇപ്പോഴത്തെ പോയിന്റ്‌നില.
ഫെബ്രുവരി 26നാണ് തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 10ന് പുതിയ ഡെയ്ല്‍ അധികാരത്തില്‍വരും. തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുമെന്ന് ലേബര്‍ പാര്‍ട്ടിയും മോര്‍ഗേജ് പ്രൊപ്പോസലുമായി ഫിയന്ന ഫാളും എന്നിങ്ങനെ രാഷ്ട്രീയപാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍ നിരവധിയാണ്.

തിരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍വിദ്യാര്‍ത്ഥികളുടെ വന്‍ തിരക്ക്

ഡബ്ലിന്‍: തിരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍വിദ്യാര്‍ത്ഥികളുടെവന്‍ തിരക്ക്.  വോട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് രാജ്യത്തിന്‍രെ വിവിധ ഭാഗങ്ങളിലെ ഗാര്‍ഡ സ്റ്റേഷനുകള്‍ക്ക് മുന്നില്‍  വിദ്യാര്‍ത്ഥികളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.  എന്‍യുഐ ഗാല്‍വേ, മെയ്നൂത്ത്, ഐടി ട്രാലീ  വിദ്യാര്‍ത്ഥികള്‍   സപ്ലിമെന്‍ററി ഫോം പൂരിപ്പിക്കേണ്ടതുണ്ടായിരുന്നു.  യൂണിയന്‍ ഓഫ് സ്റ്റുഡന്‍റ് ഇന്‍ അയര്‍ലന്‍ഡ് വോട്ട് രജിസ്ട്രേഷന്‍ സൗകര്യം  ഒരുക്കുകയായിരുന്നു.  ‌

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 80,000 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തതായി യൂണിയന്‍ അവകാശപ്പെടുന്നുണ്ട്.  തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ  ചൊവ്വാഴ്ച്ച വരെ  സപ്ലിമെന്‍റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സമയം നല്‍കിയിരുന്നു.  അയര്‍ലന്‍ഡിലെയോ ബ്രിട്ടണലിലെയോ പൗരന്മാര്‍  2016 ഫെബ്രുവരിക്ക് മുമ്പ്  പതിനെട്ട് വയസ് ആകുന്നുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  ആപ്ലിക്കേഷനില്‍  സ്റ്റാംപ് പതിപ്പിക്കുകയും  ഒപ്പുവെയ്ക്കുകയും ചെയ്തിരിക്കണം. ഗാര്‍ഡ ഇത് ചെയ്ത് നല്‍കിയ ശേഷം കൗണ്ടി കൗണ്‍സിലിനോ ലോക്കല്‍ സിറ്റിക്കോ സമര്‍പ്പിക്കും.

വിദ്യാര്‍ത്ഥികളുടെ വോട്ട് പൊതു തിരഞ്ഞെടുപ്പില്‍  ശക്തമായ പങ്കാളിത്തമാവുമെന്ന് കരുതുന്നതായി യുഎസ്ഐ പ്രതിനിധിയായ കെവിന്‍ ഡനോഗ്യൂ  അഭിപ്രായപ്പെട്ടു.  വിദ്യാര്‍ത്ഥികള്‍  വിദ്യാഭ്യാസത്തിന്  പ്രധാന്യം നല്‍കുയും വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍  പിന്തുണയും ഗ്രാന്‍റും അനുവദിക്കുന്നവര്‍ക്കും രജിസ്ട്രേഷന്‍ ഫീസ്കുറയ്ക്കുന്നവര്‍ക്കും വോട്ട് ചെയ്യുമെന്നും പറഞ്ഞു. കെവിന്‍ സ്ട്രീറ്റ്,ഓങ്കിര്‍  സ്ട്രീറ്റ്, ബോള്‍ട്ടന്‍ സ്ട്രീറ്റ്  ഡിഐടി ക്യാംപെസുകളില്‍  രാവിലെ പത്ത് മണി മുതല്‍ തന്നെ  രജിസ്ട്രേഷന്‍ നടപടികള്‍ യൂണിയനും ഗാഡര്‍യും ചേര്‍ന്ന് തുടങ്ങിയിരുന്നു.

എല്ലാവര്‍ക്കും ജോലിയെന്ന വഗ്ദ്ധാനവുമായിലേബര്‍ പാര്‍ട്ടി

ഡബ്ലിന്‍: 2018-ാടെ എല്ലാവര്‍ക്കും ജോലിയെന്ന വാഗ്ദ്ധാനവുമായി ലേബര്‍ പാര്‍ട്ടി. ജോലി ആവശ്യമുള്ളവര്‍ക്ക് ഒരു തൊഴില്‍ അവസരമെങ്കിലും രണ്ട് വര്‍ഷത്തിനുള്ളില്‍ നല്‍കുമെന്നാണ് പാര്‍ട്ടിയുടെ വാഗ്ദ്ധാനം. 2020ന് പുതുവര്‍ഷത്തിന് മുമ്പായി ഇത് നടപ്പാക്കാന്‍കഴിയുമെന്ന് പറയുന്നത് കൂടുതല്‍ യാഥാര്‍ത്ഥ ബോധം അടങ്ങുന്നതാണെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ടണ്‍ പറയുമ്പോള്‍ തന്നെയാണ് പാര്‍ട്ടിയുടെ ഈ വാഗ്ദ്ധാനവും. 50,000 അപ്രന്‍റീസ്ഷിപ്പ്സും ഏറ്റവും കുറഞ്ഞ വേതനം മണിക്കൂറിന് 11.30 യൂറോയും നടപ്പാക്കാന്‍ കഴിയുമെന്ന ആഗ്രഹമാണ് ജോണ്‍ ബര്‍ട്ടന് ഉള്ളത്. 2020-ാടെ എല്ലാ സ്കൂളുകളിലും, ബിസ്നസ് സ്ഥാപനങ്ങളിലും വീടുകളിലും അതിവേഗ ബ്രോഡ്ബാന്‍റും വാഗ്ദ്ധാനം ചെയ്യുന്നുണ്ട്.

അതേ സമയം ഫിന ഗേല്‍ മൂന്ന് ദീര്‍ഘകാല പദ്ധതികളാണ് മുന്നോട്ട് വെയ്ക്കുന്നത്. തൊഴില്‍ സൃഷ്ടിക്കുക, വരുമാന നികുതി കുറയ്ക്കുക, പൊതുമേഖല റിക്രൂട്ട്മെന്‍റും വേതനവും എന്നങ്ങനെയുള്ളതിലാണ് ഫിന ഗേലിന്‍റെ  ശ്രദ്ധ. 2020ന് ഇടയില്‍ഓരോ വര്‍ഷവും 50,000 തൊഴില്‍ വീതം സൃഷ്ടിക്കാനാകുമെന്ന് വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. ഇത് പ്രകാരം തൊഴില്‍ സൃഷ്ടിച്ചാല്‍ തൊഴിലില്ലായ്മ 10 ശതമാനത്തില്‍ നിന്ന് ആറിലേക്ക് ചുരുക്കുമെന്നാണ് കരുതുന്നത്. സാമ്പത്തിക മാന്ദ്യസമയത്ത് രാജ്യം വിട്ട 70,000 പേര്‍ക്ക് കൂടി രാജ്യത്തേക്ക് തിരിച്ച് വരാന്‍ ഇത് അവസരമാകും.

തൊഴില്‍ സൃഷ്ടിക്കപ്പെടുന്നത് രാജ്യത്തിന്‍റെ എല്ലാ മേഖലയിലും സംഭവിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. നാല് വര്‍ഷം കൊണ്ട് യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ് ഇല്ലാതാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. രക്ഷിതാക്കളെ ജോലിയിലേക്ക് തിരിച്ചെത്തിക്കാനും നടപടികളുണ്ടാകുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ആരോഗ്യ ചെലവ് കുറയ്ക്കും. ജിപി ഫീസ് കുട്ടികള്‍ക്ക് ഇല്ലാതാക്കും പുതിയ വര്‍ക്കിങ് ഫാമിലി പേയ്മെന്‍റ് കൊണ്ട് വരും, ആഴ്ച്ചയില്‍ പതിനഞ്ച് മണിക്കൂറോ അതില്‍കൂടുതലോ തൊഴില്‍ ചെയ്യുന്നവര്‍ക്ക് മണിക്കൂറിന് €11.75 വീതം ലഭിക്കുന്നതിന് നടപടിയെടുക്കും എന്നിവയും ഫിന ഗേലിന്‍റെ വാഗ്ദ്ധാനങ്ങളിലുണ്ട്.

അധികാരത്തില്‍ എത്തിയാല്‍ ഫിന ഗേല്‍ €4.2 ബില്യണ്‍ ആണ് പബ്ലിക് സര്‍വീസിന് വേണ്ടി ചെലവഴിക്കുമെന്ന് പറഞ്ഞിരിക്കുന്നത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഗാര്‍ഡ, അദ്ധ്യാപകര്‍, തുടങ്ങി പതിനായിരം പേരെ റിക്രൂട്ട് ചെയ്യും. പ്രായമായര്‍, വൈകല്യം ഉള്ളവര്‍, പരിചരണം ആവശ്യമായവര്‍ എന്നിവര്‍ക്ക് നല്‍കുന്ന ആനുകൂല്യം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിന് ലക്ഷ്യം വെയ്ക്കും. സാമ്പത്തികമായി അപ്രതീക്ഷിതമായ പ്രതിസന്ധി ഉണ്ടാകുന്നത് ബാധിക്കാതിരിക്കാന്‍ കണ്ടീജന്‍സി ആന്‍റ് സ്റ്റബിലിറ്റി റിസര്‍വ് രൂപീകരിക്കുമെന്നും ഫിന ഗേല്‍ വ്യക്തമാക്കുന്നുണ്ട്.

പൊതുതിരഞ്ഞെടുപ്പ്: ഭരണമാറ്റത്തെ അനുകൂലിച്ച് ഭൂരിപക്ഷം

ഡബ്ലിന്‍: സഖ്യകക്ഷികളുടെ നേതൃത്വത്തിലുള്ള നിലവിലെ സര്‍ക്കാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടണമെന്നും അധികാരത്തില്‍ തിരിച്ചെത്തണമെന്നും ആഗ്രഹിക്കുന്നവര്‍ വെറും 30 ശതമാനമാണ്. ഭൂരിപക്ഷം ജനങ്ങളും ഭരണമാറ്റം ആഗ്രഹിക്കുന്നു. 63ശതമാനം. ഏറ്റവും പുതിയ ഐറിഷ് ടൈംസ് – ഇപ്‌സോസ് എംആര്‍ബിഐ അഭിപ്രയ സര്‍വേയിലാണ് വോട്ടര്‍മാര്‍ തങ്ങളുടെ മനസു തുറന്നത്. സഖ്യകക്ഷി മുന്നണിയില്‍ അംഗങ്ങളായ പാര്‍ട്ടി അനുയായികള്‍ക്കിടയിലും വലിയ അഭിപ്രായ അന്തരമാണ് അധികാരത്തില്‍ തിരിച്ചെത്തുന്നതു സംബന്ധിച്ച് വ്യക്തമാകുന്നത്.

84 ശതമാനം ഫിനെ ഗെയില്‍ അനുയായികള്‍ സര്‍ക്കാര്ഡ വീണ്ടും അധികാരത്തിലെത്തണമെന്നാഗ്രഹിക്കുമ്പോള്‍ ലേബര്‍ പാര്‍ട്ടിയുടെ 57 ശതമാനം അനുയായികള്‍ മാത്രമാണ് സര്‍ക്കാര്‍ തുടരണമെന്നാഗ്രഹിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും ഇന്‍ഡിപെന്‍ഡന്റ്‌സും സ്വാഭാവികമായും ഭരണ മാറ്റം ആഗ്രഹിക്കുന്നു. വിവിധ വിഭാഗങ്ങള്‍ക്കിടയിലും അഭിപ്രായങ്ങലുടെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ട്. എബി കാറ്റഗറി സര്‍ക്കാര്‍ തിരിച്ചെത്തണമെന്നാഗ്രഹിക്കുന്നു. മറ്റു സാമൂഹിക വിഭാഗങ്ങളെല്ലാം ഭരണമാറ്റം ആഗ്രഹിക്കുന്നു.

ഏറ്റവും പാവപ്പെട്ട ഡിഇ വിഭാഗക്കാര്‍ക്കിടയില്‍ ഭരണമാറ്റം സംബന്ധിച്ച വികാരം ശക്തവുമാണ്. ഭരണമാറ്റം ആഗ്രിഹക്കുമ്പോഴും ഫിയാന ഫെയില്‍-സിന്‍ ഫെയിന്‍ സഖ്യം അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത് വെറും 12 ശതമാനം മാത്രമാണ്. 12 ശതമാനം ഫിനെ ഫെയില്‍ വോട്ടര്‍മാരും 39 ശതമാനം സിന്‍ ഫെയിന്‍ വോട്ടര്‍മാരും ഈ സഖ്യം അധികാരമേറുമെന്ന് കരുതുന്നു. തിരഞ്ഞെടുപ്പിനു ശേഷം ഫിനെ ഗെയിലിന്റെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തണമെന്ന് 64 ശതമാനം പേര്‍ ആഗ്രഹിക്കുന്നുണ്ട്. 1200 വോട്ടര്‍മാര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. എല്ലാ നിയോജകമണ്ഡലങ്ങളിലെയും 100 സാംപിള്‍ പോയിന്റുകളിലാണ് സര്‍വേ നടന്നത്.

 

Share this news

Leave a Reply

%d bloggers like this: