23 കൗണ്ടികളില്‍ യെല്ലോ- ഓറഞ്ച് തണ്ടര്‍ വാണിങ്

ഡബ്ലിന്‍ : അയര്‍ലണ്ടിലെ പടിഞ്ഞാറ്, മധ്യഭാഗങ്ങളില്‍ ആയി അതീവ കാലാവസ്ഥ ജാഗ്രത നിര്‍ദേശം നിലവില്‍ വന്നു. ഉച്ച തിരിഞ്ഞ് നിലവില്‍ വന്ന മുന്നറിയിപ്പുകള്‍ ഇന്ന് അര്‍ധരാത്രി വരെ നിലനില്‍ക്കും. 15 കൗണ്ടികളില്‍ ഓറഞ്ച് തണ്ടര്‍ വാണിങ്ങും, 8 കൗണ്ടികളില്‍ യെല്ലോ വാണിങ്ങുമാണ് പ്രഖ്യാപിക്കപ്പെട്ടത്.

കോനാട്ട്, ലോയിസ്, ഓഫാലി, വെസ്റ്റ് മീത്, മീത്, കാവന്‍, മോനാഗന്‍, ക്ലെയര്‍, ലീമെറിക്ക്, ടിപ്പെററി, ലീമെറിക്ക് തുടങ്ങിയ കൗണ്ടികളില്‍ ഓറഞ്ച് വാണിങ്ങും, കാര്‍ലോ, കില്‍ഡയെര്‍, കില്‍കെന്നി, ലോത്ത്, വിക്കലോ, ഡോണിഗല്‍, കോര്‍ക്ക്, കെറി എന്നീ 8 കൗണ്ടികളില്‍ യെല്ലോ വാണിങ്ങും പ്രഖ്യാപിച്ചതായി മെറ്റ്ഏറാന്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. ഇടിമിന്നലിനൊപ്പം ശക്തമായ മഴയും, കാറ്റും പ്രതീക്ഷിക്കാം. മഴ ശക്തകുന്നതിനാല്‍ വെള്ള പൊക്ക ഭീഷണിയും കരുതിയിരിക്കാന്‍ മെറ്റ്ഏറാന്‍ നിര്‍ദ്ദേശം നല്‍കി.

 

ഡികെ

Share this news

Leave a Reply

%d bloggers like this: