2030 ഓടെ ഐറിഷ് നഗരങ്ങളില്‍ പരിസ്ഥിസ്തി സൗഹൃദ വാഹനങ്ങള്‍ സാര്‍വത്രികമാക്കും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇലക്ട്രിക് വാഹനങ്ങള്‍ സാര്‍വത്രികമാക്കുന്ന നടപടികള്‍ ഉടന്‍ ആര്‍മഭിക്കും. 2030 ആകുന്നതോടെ ഫോസില്‍ ഇന്ധനങ്ങള്‍ മൂലമുണ്ടാവുന്ന പരിസ്ഥിതി മലിനീകരണങ്ങള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. പരിസ്ഥിതി സൗഹൃദ എഞ്ചിനുകള്‍ക്ക് സബ്സിഡി നല്കിയായിരിക്കും ഇത്തരം ഒരു പദ്ധതിക്ക് തുടക്കമിടുന്നത്.

ഇത്തരം സബ്സിഡികള്‍ നിലവിലുണ്ടെങ്കിലും വരും വര്‍ഷങ്ങളില്‍ ഇത് വര്‍ധിപ്പിച്ചേക്കും. അതായത് പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഉടന്‍തന്നെ ഐറിഷ് റോഡുകള്‍ക്ക് പുറത്ത് പോകാനാണ് സാധ്യത. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജ്ജിങ് പോയിന്റുകള്‍ വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ആദ്യപടിയെന്ന് പസ്ഥിതി മന്ത്രി ഡെന്നീസ് നോട്ടന്‍ അറിയിച്ചു.

യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് ഫോസില്‍ ഇന്ധനങ്ങളും, പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഒഴിവാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി അയര്‍ലണ്ടില്‍ വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ 22 ബില്യണ്‍ യൂറോ ചെലവിടും. ഇലക്ട്രിക് വാഹനങ്ങള്‍ വരുന്നതോടെ ഊര്‍ജ്ജ വില വര്‍ധിച്ചേക്കാമെന്ന ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: