അയര്‍ലണ്ടിലെ മിനിമം വേതന നിരക്ക് ഉയര്‍ത്തി; 2019 ജനുവരി ഒന്നു മുതല്‍ നിലവില്‍ വരും

ഡബ്ലിന്‍: അയര്‍ലണ്ടിലെ മിനിമം വേതന നിരക്ക് 25 സെന്റ് കൂട്ടി മണിക്കൂറില്‍ 9 .80 യൂറോ ആക്കി നിജപ്പെടുത്തി. 25 സെന്റിന്റെ വര്‍ധനവോടെയുള്ള ദേശീയ മിനിമം വേതനം 2019 ജനുവരി ഒന്നു മുതല്‍ നിലവില്‍ വരും.ഇതു പ്രകാരം മിനിമം വേതനം മണിക്കൂറിന് 9.55 യൂറോയാകും. ലോ പേ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ നടപടി.

വരേദ്കറുടെ നേതൃത്വത്തില്‍ ഫിനെഗെലും സ്വതന്ത്രരും ചേര്‍ന്ന് അധികാരത്തിലെത്തിയ ശേഷം നടപ്പാക്കുന്ന മൂന്നാമത്തെ വര്‍ധനയാണ് ഇത്. 2016ല്‍ 10 ശതമാനവും 2018ല്‍ 3.2 ശതമാനവും വര്‍ധനയാണ് വരുത്തിയിരുന്നത്. രാവും പകലും വാരാന്ത്യത്തിലുമെല്ലാം കഠിനാദ്ധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് പേര്‍ക്ക് ഈ തീരുമാനം പ്രയോജനപ്പെടും. പുതിയ തീരുമാനം ദേശീയ മിനിമം വേതന നിരക്കില്‍ ലോകത്തെ ഏറ്റവും മികച്ച 5 രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിനെ എത്തിക്കുമെന്ന് വരേദ്കര്‍ സൂചിപ്പിച്ചു.

2011 -നു ശേഷം അഞ്ചാം തവണയാണ് മിനിമം വേതന നിരക്ക് ഉയര്‍ത്തുന്നതെങ്കിലും വേതന നിരക്ക് 10 .50 യൂറോ ആക്കി ഉയര്‍ത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് നിന്നും ഇനിയും അകലെയാണ് ഇപ്പോള്‍ നിലവില്‍ വന്ന നിരക്ക്. പുതിയ നിരക്ക് വരുന്നതിലൂടെ മുഴുവന്‍ സമയ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആശ്വാസമാകും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: