Tuesday, January 22, 2019

2019 നെ വരവേറ്റ് ലോകം; ഏവര്‍ക്കും റോസ് മലയാളത്തിന്റെ പുതുവത്സര ആശംസകള്‍

Updated on 31-12-2018 at 11:59 pm

ഡബ്ലിന്‍: പുതുവര്‍ഷപ്പിറവിയുടെ ലഹരിയിലാണ് ലോകമെങ്ങും. രാത്രിയില്‍ ഉടനീളം നീണ്ടുനിന്ന ആഘോഷം നേരം പുലര്‍ന്നിട്ടും പലയിടത്തും അവസാനിച്ചിട്ടില്ല. 2018നെ പിരിയുന്ന വേദനയെക്കാള്‍ 2019നെ എതിരേല്‍ക്കാനുള്ള ആവേശമായിരുന്നു എങ്ങും. കഴിഞ്ഞ വര്‍ഷത്തെ സങ്കടങ്ങളെയും ദു:ഖങ്ങളെയും മറന്ന് ഏവരും പുതുവര്‍ഷത്തിലേക്ക് വലംകാല്‍ വെച്ച് കയറി.

അയര്‍ലണ്ടില്‍ ഡബ്ലിനില്‍ ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലെല്ലാം ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മലയാളികളും വിവിധ ആഘോഷങ്ങളില്‍ പങ്കുകൊണ്ട് പുതുവര്‍ഷത്തെ വരവേറ്റു. 2019നെ ആദ്യം വരവേറ്റത് ന്യൂസിലാന്‍ഡില്‍ ആയിരുന്നു. വെടിക്കെട്ടിന്റെ അകമ്പടിയോടെ ആയിരുന്നു ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷത്തെ വരവേറ്റത്, പിന്നീട് പുതുവത്സരാഘോഷം സിഡ്‌നിയില്‍ ആയിരുന്നു. ബെയ്ജിംഗും പുതുവത്സരത്തെ അത്യാഹ്ലാദപൂര്‍വ്വം വരവേറ്റു. ഗള്‍ഫിലെ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തിയത് ബൂര്‍ജ് ഖലീഫയില്‍ ആയിരുന്നു.

ഇന്ത്യയില്‍ പ്രധാന നഗരങ്ങളായ ന്യൂഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലും പുതുവത്സരം യുവത്വം നന്നായി ആഘോഷിച്ചു. പ്രധാനമായും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ആയിരുന്നു പുതുവത്സരാഘോഷം. കേരളത്തില്‍ തലസ്ഥാനനഗരിയിലും, കൊച്ചി, ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.

പുതുവര്‍ഷത്തെ പ്രതീക്ഷയുടെ പൊന്‍തിരിനാളവുമായാണ് നാം വരവേല്‍ക്കുന്നത്. പ്രതീക്ഷകളാണ് നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് പ്രതീക്ഷകള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ പ്രയത്നം അനിവാര്യമാണ്. അതിനുള്ള മനസ്സും കഴിവും 2018 ല്‍ ദൈവം നിങ്ങള്‍ക്ക് നല്‍കട്ടെ; അയര്‍ലണ്ടിലെ എല്ലാ മലയാളികള്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഐശ്യര്യ പൂര്‍ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു……

comments


 

Other news in this section