2016-ലെ വൈദ്യ ശാസ്ത്ര നോബല്‍ സ്വന്തമാക്കി യോഷിനോരി ഓഷുമി:

സ്റ്റോക്‌ഹോം: ശരീര കോശങ്ങളുടെ പുനരുജ്ജീവന പഠനത്തിന് നോബല്‍ സമ്മാനം കരസ്ഥമാക്കി ജപ്പാന്‍കാരന്‍ യോഷിനോരി ഓഷുമി. ശരീരകോശങ്ങളുടെ നശീകരണവും സ്വയം പുനരുജ്ജീവനവും സംബന്ധിച്ച ശാസ്ത്രമേഖല ‘ഓട്ടോഫാജി’ ആണ് അദ്ദേഹത്തിന്റെ ഗവേഷണ മേഖല. യീസ്റ്റ് കോശങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഗവേഷണം ഫലപ്രാപ്തിയിലെത്തിയതോടെ നോബല്‍ സമ്മാനത്തിന് അര്‍ഹനാവുകയായിരുന്നു.

എങ്ങനെ കോശങ്ങള്‍ നശിക്കുന്നു, സ്വയം കരുത്താര്‍ജ്ജിക്കുന്നു എന്നീ വിഷയങ്ങളില്‍ ഓഷുമി ശാസ്ത്രലോകത്തിന് നല്‍കിയ വിശദീകരണം; അര്‍ബുദം, പാര്‍കിന്‍സണ്‍, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങളെപ്പറ്റി ആഴത്തിലുള്ള അറിവ് സംബാധിക്കാന്‍ സഹായകമാണ്. കൂടാതെ ഓട്ടോഫാജി പ്രക്രിയയിലൂടെ നാഡീ പ്രവര്‍ത്തനങ്ങളെ കുറിച്ചും വ്യക്തമായ ധാരണ ലഭിക്കും.

1945-ല്‍ ജപ്പാനിലെ ഫുക്കുഷിമയില്‍ ജനിച്ച ഓഷ്മി ടോക്കിയോ ഇന്‌സ്ടിട്യൂട്ടിലെ പ്രൊഫസറാണ്. സ്വീഡനിലെ കരോളിന്‍സ്‌കാ ഇന്‍സ്റ്റിട്യൂട്ട് ആണ് വൈദ്യശാസ്ത്ര നോബല്‍ ജേതാവിനെ കണ്ടെത്തുന്നത്. 830,000 യൂറോ അവാര്‍ഡ് തുക ലഭിക്കുന്ന വൈദ്യശാസ്ത്ര നൊബേലിനെ കൂടാതെ സയന്‍സ്, സാഹിത്യം, സമാധാനം, തുടങ്ങിയവയിലും, നോബല്‍ സമ്മാനം നല്‍കുന്നുണ്ട്. ഡൈനാമിറ്റ് കണ്ടുപിടിച്ച ആല്‍ഫ്രെഡ് നൊബേലിന്റെ സ്മരണാര്‍ത്ഥം 1901 മുതലാണ് ഇത് ആരംഭിച്ചത്.

 

എ എം

Share this news

Leave a Reply

%d bloggers like this: