ഭവനരഹിതര്‍ക്ക് വേണ്ടിയുള്ള സംഘടനകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ 2010-ന് ശേഷം ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വീട് ഇല്ലാത്തവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നോവാസ് എന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഓരോ വര്‍ഷവും ഈ മേഖലയിലെ സേവനപ്രവര്‍ത്തനങ്ങള്‍ കൂടിവരികയാണെന്നും സംഘടന അറിയിച്ചു.

2016-നെ അപേക്ഷിച്ച് 2017-ല്‍ 30 ശതമാനം സേവനങ്ങള്‍ വര്‍ദ്ധിച്ചു എന്നാണ് നോവാസിന്റെ കണ്ടെത്തല്‍. അതായത് ഭവനരഹിതരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരികയാണ്. ഈ വര്‍ഷവും ശൈത്യകാലം കടന്നുവരുന്നതോടെ തെരുവില്‍ ഉറങ്ങുന്നവര്‍ക്ക് സേവനങ്ങള്‍ ഒരുക്കുമെന്നും സംഘടന അറിയിച്ചു.

ഭവനമന്ത്രാലയത്തിന്റെ സോഷ്യല്‍ ഹൗസിങ് പദ്ധതികള്‍ വേണ്ടത്ര വിജയം കൈവരിച്ചില്ലെന്ന് സംഘടന അഭിപ്രായപ്പെടുന്നുണ്ട്. ബജറ്റിലും ഭവന രഹിതരെ സര്‍ക്കാര്‍ കൈവിട്ടിരുന്നു. ലീമെറിക്, ഡബ്ലിന്‍, കെറി, റ്റിപ്പററി, ക്ലയര്‍, കോര്‍ക്ക് എന്നിവിടങ്ങളിലാണ് നോവസ്സിന്റെ പ്രധാന പ്രവര്‍ത്തന മേഖലകള്‍.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: