പാരീസ് ഭീകരരാക്രമണം; മുഖ്യസൂത്രധാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

 

പാരീസ്: പാരീസ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബ്ദല്‍ ഹമീദ് അബു ഔദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. വിരലടയാള പരിശോധനയിലാണ് പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടത് അബു ഔദ് തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. അബു ഔദ് ബെല്‍ജിയം പൗരനാണ്. ഭീകരരുമായി പോലീസ് നടത്തിയ ഏറ്റുമുട്ടലിലാണ് അബു ഔദ് കൊല്ലപ്പെട്ടത്.

ഇന്നലെ ഏഴു മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടലിനു ശേഷം സെയ്ന്റ് ഡെനീസ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് രണ്ടു മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാള്‍ അബു ഔദാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: