മൈക്കയുടെ നേതൃത്വത്തില്‍ ശിശുദിനം ആഘോഷിച്ചു

ലിമെറിക്: മന്‍സ്റ്റര്‍ ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ (MICA) നേതൃത്വത്തില്‍ ശിശുദിനം ആഘോഷിച്ചു. പാട്രിക്‌സ്‌വെല്‍ GAA ഹാളില്‍ നടന്ന ചടങ്ങില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. മൈക്ക പ്രസിഡന്റ് പ്രദീപ് രാംനാഥ് സ്വാഗതമോതി. സിബി ജോണി ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. കുട്ടികള്‍ക്ക് പ്രചോദനമാകുന്ന ചാച്ചാജിയുടെ ജീവിതത്തെക്കുറിച്ച് സിബി ജോണിയും ജോയല്‍ ഫിലിപ്പും സംസാരിച്ചു.

തോമസ് രാജുവിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നിരവധി മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു. പരിപാടിയില്‍ പങ്കെടുത്ത് വിജയികളായവര്‍ക്ക് MICA യുടെ ജൂനിയര്‍ പ്രസിഡന്റ് ആസ്റ്റ്‌ലി മോനച്ചന്‍ സമ്മാനവിതരണം നടത്തി. ലിനോ വര്‍ഗീസ് നന്ദി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: