17 മില്യണ്‍ യൂറോ യൂണിവേഴ്സിറ്റികള്‍ക്ക് ഫീസ് ഇനത്തില്‍ ലഭിക്കാനുണ്ടെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ട്യൂഷന്‍ഫീസ് വര്‍ധന മൂലം രാജ്യത്തെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍  പ്രയാസം നേരിടേണ്ടി വരുന്നുവെന്ന് റിപ്പോര്‍ട്ട്. പതിനേഴ് മില്യണ്‍ യൂറോയാണ് ഫീസ് ഉയര്‍ത്തിയതിലൂടെ  യൂണിവേഴ്സിറ്റികള്‍ക്ക് ലഭിക്കേണ്ടത്.  രാജ്യത്തെ പ്രധാനപ്പെട്ട ഏഴ് യൂണിവേഴ്സിറ്റികളും  ഫീസ് പരിച്ചെടുക്കാനും പ്രയാസപ്പെടുന്നുണ്ട്. €17,028,490 ആണ് ലഭിക്കാനുള്ളത്.  യൂണിവേഴസിറ്റികളുടെ  ദിനം പ്രതിയുളള പ്രവര്‍ത്തനത്തെ ഇത് ബാധിക്കുന്നുണ്ട്.  2010ലെ 1500 യൂറോ ഫീസെന്ന നിരക്കില്‍ നിന്ന്  മൂവായിരം യൂറോയിലേക്ക് വര്‍ധിച്ചതാണ് കുടിശ്ശിക വരുന്നതിന് കാരണമായിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥി ഗ്രൂപ്പുകളും പറയുന്നുണ്ട്.

കടം  തിരിച്ച് പിടിക്കുന്നതിനുള്ള ഏജന്‌സികളെയും യൂണിവേഴ്സിറ്റികള്‍ ആശ്രയിക്കുന്നതായാണ് റിപ്പോര്‍ട്ടുള്ളത്. ലിമെറിക് യൂണിവേഴ്സിറ്റിയ്ക്കാണ് ഏറ്റവും കൂടുതല്‍ തുക പിരിഞ്ഞ് കിട്ടാനുള്ളത്. €5,214,947  വരെയാണ് ലഭിക്കേണ്ടത്.  യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് തുക നല്‍കുന്നതിന് സാധ്യമാകുന്ന വിധത്തില്‍ വിവിധ സൗകര്യങ്ങളും ചെയ്ത് നല്‍കുന്നുണ്ട്. 2,360 വിദ്യാര്‍ത്ഥികള്‍ പണം നല്‍കാനുണ്ട്. കടംപിരിച്ച് നല്‍കുന്ന ഏജന്‍സികളെ സമീപിച്ചിട്ടില്ലെന്ന് യൂണിവേഴ്സിറ്റിവ്യക്തമാക്കുന്നുണ്ട്. എന്‍യുഐ ഗാല്‍വേ 4,134,000  യൂറോയുടെ ഫീസാണ് പിരിച്ചെടുക്കേണ്ടത്.  കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തുകയാണിത്.

തുക നല്‍കാന്‍ നിരസിക്കുന്നവര്‍ക്ക് നേരെ നിയമനടപിട സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട് എന്‍യുഐ. €2.6 മില്യണ്‍ ആണ് ട്രിനിറ്റി കോളേജിന് ഫീസായി കിട്ടേണ്ടത്.  രണ്ട് ഗഡുക്കളായി തുക നല്‍കാന്‍ അവസരം ഒരുക്കുന്നുണ്ട് ട്രിനിറ്റി.  കടം തിരിച്ച്പിടിക്കുന്നവരെ ചുമത ഏല്‍പ്പിക്കുകയോ നടപടികളെടുക്കുകയോ ചെയ്യുന്നില്ല യൂണിവേഴ്സിറ്റി. യൂണിവേഴ്സിറ്റി കോളേജ് കോര്‍ക്ക് €1,853,000 പിരിച്ചെടുക്കണം. മെയ്നൂത്തിന് കിട്ടാനുള്ളത് €1,369,917, ആണ്

Share this news

Leave a Reply

%d bloggers like this: