17 അമേരിക്കന്‍ രഹസ്യന്വേഷണ ഉദ്യോഗസ്ഥര്‍ പിടിയിലായെന്ന് ഇറാന്‍ : വധശിക്ഷ വിധിച്ചെന്നും റിപ്പോര്‍ട്ട്

ടെഹ്റാന്‍ : ഇറാന്‍ -യു എസ് ബന്ധം വഷളായിക്കൊണ്ടിരിക്കെ പുതിയ അവകാശ വാദവുമായി ഇറാന്‍. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ 17 ചാരന്മാരെ പിടികൂടിയതായും ചിലര്‍ക്ക് വധശിക്ഷ വിധിച്ചതായും . ഇന്റലിജന്‍സ് വകുപ്പിനെ ഉദ്ധരിച്ച് സര്‍ക്കാര്‍ ടിവിയും ഫാര്‍സ് വാര്‍ത്താ ഏജന്‍സിയുമാണ് ഇക്കാര്യം അറിയിച്ചത്. ആണവ, സാമ്പത്തിക, അടിസ്ഥാന സൗകര്യ, സൈബര്‍, സൈനിക മേഖലകളുമായി ബന്ധപ്പട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളില്‍ ചാരന്മാരുണ്ട് എന്നാണ് ഇറാന്‍ ഇന്റലിജന്‍സ് മന്ത്രാലയം ആരോപിക്കുന്നത്. വലിയ തോതിലുള്ള സൈബര്‍ ചാരപ്പണി സിഐഎ നടത്തിയതായും ആരോപിച്ചിരുന്നു.

യുഎസ് ഉപരോധവും ഹോര്‍മുസ് കടലിടുക്കിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യുഎസുമായി ഇറാന്‍ നിരന്തര സംഘര്‍ഷത്തില്‍ തുടരുകയാണ്. ഈ മേഖലയിലേയ്ക്കുള്ള സൈനിക നീക്കം യുഎസും സഖ്യകക്ഷികളും ശക്തമാക്കുകയും ചെയ്തിരിക്കുന്നതിന് ഇടയിലാണ് ഇറാന്റെ അറിയിപ്പ്. ജിബ്രാള്‍ട്ടറില്‍ ഇറാനിയന്‍ എണ്ണക്കപ്പല്‍ ജൂലായ് നാലിന് ബ്രിട്ടീഷ് റോയല്‍ നേവി കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞയാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടീഷ് കപ്പല്‍ ഇറാനും പിടിച്ചെടുത്തു.

നിലവില്‍ യു.എസ് ഉം, യു.കെ യും ഇറാനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഒരു യുദ്ധ സാഹചര്യം ഉടലെടുത്താല്‍ യു.എസ് -യു.കെ സഖ്യം മാത്രമല്ല ഇസ്രയേലും സഹായത്തിനെത്തും. പശ്ചിമേഷ്യയില്‍ അസ്വസ്ഥതയുണ്ടാക്കിയാല്‍ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ പറന്നെത്താന്‍ അതികം സമയം ആവശ്യമില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം ഇറാന് മുന്നറിയിപ് നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: