16 വര്‍ഷത്തെ പരിചയ നേട്ടവുമായി അയര്‍ലന്‍ഡില്‍ ഐ ഇ എല്‍ ടി എസ് പരീശീലനം

 

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നിന്ന് നിരവധി മലയാളികള്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് പരീക്ഷ പാസാകുന്നതിനായി പരീക്ഷയ്ക്ക് ഇരിക്കാറുണ്ടെങ്കിലും ഇതില്‍ ബഹു ഭൂരിപക്ഷവും നിരാശരാകുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉണ്ടാകുന്നത്.7 ഉം 8 തവണ എഴുതി പാസാകുന്നവരും ഇക്കൂട്ടത്തിലെ സ്ഥിരം മുഖങ്ങളാണ്.എന്നാല്‍ മികച്ച പരീശീലനവും പിന്തുണയും ഉണ്ടെങ്കില്‍ ഇതില്‍ ബഹു ഭൂരിപക്ഷത്തിനും ഐ ഇ എല്‍ ടി എസ് പരീക്ഷയിലെ പ്രതീക്ഷിക്കുന്ന സ്‌കോര്‍ നേടാനാവുമെന്നതാണ് യാഥാര്‍ത്ഥ്യം.ഇത്തരക്കാര്‍ക്കായി ഡബ്ലിനില്‍ ഒരു പരിശീലന കേന്ദ്രം ഒരുങ്ങുന്നു.

16 വര്‍ഷം കേരളത്തില്‍ ഐ എല്‍ ടി എസ് കോച്ചിങ്ങ് നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയും അയര്‍ലന്‍ഡിലെ ഡിവൈന്‍ വേര്‍ഡ് സ്‌കൂള്‍ ഓഫ് ഇംഗ്ലീഷ്സ്ഥാപനത്തിലെ ഇംഗ്ലീഷ് പരീശീലനം നടത്തുകയും ചെയ്യുന്ന സാജു ജോസഫ് ആണ് മലയാളികള്‍ക്കായി ഐ ഇ എല്‍ ടി എസ് പരിശീലനം നടത്തുന്നത്.ലയോളാ എന്ന കേരളത്തിലെ സ്ഥാപനത്തിന്റെ ഉപസ്ഥാപനമായാണ് ഇതിന്റെ പ്രവര്‍ത്തനം.ഇതിനോടകം തന്നെ അയര്‍ലന്‍ഡ്, യു കെ, അമേരിക്ക, ഓസ്‌ട്രേലിയാ എന്നീ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഏകദേശം 1500 ഓളം വരുന്ന നഴ്‌സുമാരും മറ്റു ജോലിക്കാരും ഇവരുടെ മികച്ച പരിശീലനത്തിന്റെ തെളിവായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

പരിശീലനത്തിന്റെ താല്‍പര്യമുള്ളവരെ ആദ്യം സ്‌ക്രീനിങ്ങ് ടെസ്റ്റ് നടത്തിയ ശേഷം എത്ര ക്ലാസുകള്‍ വേണ്ടി വരും എന്ന് തീരുമാനിക്കുന്ന രീതിയാണ് താന്‍ അവലംബിക്കുന്നത് എന്നതിനാല്‍ ഇത് കൂടുതല്‍ സൗകര്യം വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്നും,പലരും ജോലി ചെയ്യുന്നവരായതിനാല്‍ഇവര്‍ക്ക് അനുയോജ്യമായ സമയം കണ്ടെത്തി പരീശീലനം നല്‍കാനാവുമെന്ന് സാജു ജോസഫ് വ്യക്തമാക്കി.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 087 35 34 466

www.loyolaglobalcareers.com

Share this news

Leave a Reply

%d bloggers like this: