16 വര്‍ഷത്തിന് ശേഷം യു.എസ് വധശിക്ഷ നടപ്പാക്കുന്നു

വാഷിംഗ്ടണ്‍ ഡി.സി: 2003ന് ശേഷം വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിറക്കി യു.എസ്. 2019 ഡിസംബറിലും 2020 ജനുവരിയിലുമായി 5 കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അറ്റോണി ജനറല്‍ വില്യം ബാര്‍ വധശിക്ഷ നടപ്പാക്കാനുള്ള നിര്‍ദ്ദേശം ബ്യൂറോ ഓഫ് പ്രിസണ്‍സിന് നല്‍കിയതായാണ് വിവരം. കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ചെയ്ത കൊടും കുറ്റവാളികള്‍ക്കാണ് ശിക്ഷ നടപ്പാക്കുന്നത്.

യുഎസില്‍ വധശിക്ഷ സംബന്ധിച്ച നിയമങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ്. വധശിക്ഷാ രീതികളും വ്യത്യസ്തം. വിഷം കുത്തിവച്ചുകൊല്ലുന്ന രീതിയാണ് പല സംസ്ഥാനങ്ങളും പിന്തുടരുന്നത്. വൈദ്യുതിക്കസേരയിലിരുത്തി ഷോക്കടിപ്പിച്ച് കൊല്ലുന്ന രീതിയുമുണ്ട്. ഫെനോബാര്‍ബിറ്റാള്‍ എന്ന വിഷപദാര്‍ത്ഥം എല്ലാ ജയിലുകളിലും വധശിക്ഷയ്ക്ക് ഉപയോഗിക്കാന്‍ അറ്റോണി ജനറല്‍ നിര്‍ദ്ദേശം നല്‍കി.

യു.എസ്സില്‍ ഭീകരവാദ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ട് ജയിലില്‍ കഴുയുന്നവര്‍ക്കും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വധശിക്ഷ ഉറപ്പാക്കും. രാജ്യത്ത് കുറ്റവാളികളുടെ എണ്ണം കുറച്ചുകൊണ്ടുവരികയാണ് മാതൃകപരമായ ശിക്ഷ ഏര്‍പ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും യു.എസ് പ്രിസണ്‍ സര്‍വീസ് വകുപ്പുകള്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: