16-മത് കേളി ഇന്റര്‍നാഷ്ണല്‍ കലോത്സവത്തില്‍ ഫാ. ആബേല്‍ മെമ്മോറിയല്‍ ട്രോഫി അയര്‍ലന്‍ഡില്‍ നിന്നുള്ള ഗ്രേയ്‌സ് മരിയ ജോസിന്…

സൂറിക്ക് (സ്വിറ്റ്‌സര്‍ലന്‍ഡ്): 16-മത് കേളി ഇന്റര്‍നാഷണല്‍ കലാമേളക്ക് ആവേശ്വജ്ജലമായ കൊടിയിറക്കം. സംഘാടനാമികവുകൊണ്ടും മത്സരാര്‍ത്ഥികളുടെ എണ്ണം കൊണ്ടും യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ കലാമേള എന്നറിയപ്പെടുന്ന കേളി ഇന്റര്‍നാഷ്ണല്‍ കലാമേളയില്‍ ഇത്തവണ അയര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, യുകെ, ജര്‍മ്മനി, ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി ഏകദേശം 300 ഓളം പേര്‍ പങ്കെടുത്തു.

നൃത്തേതര ഇനങ്ങളില്‍ ഏറ്റ വുംകൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്കുള്ള, ഫാ.ആബേല്‍ മെമോറിയല്‍ ട്രോഫി- സോളോ സോങ്ങ്, മോണോ ആക്ട്, ഇംഗ്ലീഷ് പ്രസംഗം എന്നീ ഇനങ്ങളില്‍ ഒന്നാംസ്ഥാനം നേടി അയര്‍ലന്‍ഡില്‍ നിന്നുള്ള ഗ്രേയ്‌സ് മരിയ ജോസ് കരസ്ഥമാക്കി. അയര്‍ലന്‍ഡിലെ കലാ, സാംസ്‌കാരിക, കലോത്സവ വേദികളിലെ നിറസാനിധ്യമായ ഈ 10 വയസുകാരി 2017 ലും 2018 ലും WMC നൃത്താജ്ഞലി കലോത്സവത്തിലെ കലാതിലകപട്ടവും 2018ലും 2019 ലും മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റിലെ മൈന്റ്‌ഐക്കണും ഉള്‍പ്പെടെ നിരവധി സമ്മനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മംഗള സ്‌കൂള്‍ ഓഫ് കര്‍ണ്ണാട്ടിക്ക് മ്യൂസിക്കിലെ മംഗളടീച്ചറുടെ ശിഷ്യയായ ഈ കുഞ്ഞു കലാകാരി ഡബ്ലിനിലെ ലൂക്കനില്‍ താമസിക്കുന്ന ബെന്നി ജോസിന്റേയും വിന്‍സി ബെന്നിയുയുടേയും മകളാണ്.

Share this news

Leave a Reply

%d bloggers like this: