1500 ഓളം കുട്ടികള്‍ അടിയന്തിര താമസകേന്ദ്രങ്ങളില്‍; ഭവന പ്രതിസന്ധി രൂക്ഷമാകുന്നു

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഭവന പ്രതിസന്ധി രൂക്ഷമാകുന്നു. അടിയന്തിര താമസകേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ എണ്ണം 5000 ത്തോളമാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 1500 പേര്‍ കുട്ടികളാണ്.

ഭവന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സൈമണ്‍ കമ്മ്യൂണിറ്റീസ് സംഘടന ഹൗസിംഗ് ആന്‍ഡ് ഹോംലെസ്‌നെസ് ക്രൈസിസ് എന്ന പേരില്‍ വിദഗ്ദ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. സോഷ്യല്‍ പോളിസി വിദഗ്ധര്‍ ഡബ്ലനില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. സൈമണ്‍ കമ്മ്യൂണിറ്റിയുടെ ദേശീയ വക്താവ് നിയം റാന്‍ഡലും പരിപാടിയില്‍ പങ്കെടുക്കും. ഭവനപ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ ദിവസവും പ്രശ്‌നം സങ്കീര്‍ണ്ണമാകുകയാണ്. 707 കുടുംബങ്ങളാണ് അടിയന്തിര താമസകേന്ദ്രങ്ങളില്‍ കഴിയുന്നത്. 2400 ഓളം ഒറ്റയ്ക്കു കഴിയുന്നവരും 1500 ഓളം കുട്ടികളും ഭവനരഹിതരുടെ പട്ടികയിലുണ്ട്. സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പും കഴിഞ്ഞു വരുന്ന റഫ് സ്ലീപ്പേഴ്‌സിന്റെ എണ്ണം കൂടാതെയാണിത്.

-എജെ-

Share this news

Leave a Reply

%d bloggers like this: