150-ല്‍ പരം വിശിഷ്ടാതിഥികള്‍ താമസിക്കവെ ഡബ്ലിന്‍ മെട്രോ ഹോട്ടലില്‍ വന്‍ തീപിടുത്തം

ഡബ്ലിന്‍: ഡബ്ലിനിലെ പ്രശസ്ത ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലെക്സില്‍ ഇന്നലെ രാത്രിയോടെ വന്‍ തീപിടുത്തം ഉണ്ടായി. പതിമൂന്നാം നിലയില്‍ കത്തിപ്പടരുന്ന തീ മറ്റു നിലകളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. തീ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത ബാലിമണ്‍റോഡ് പൂര്‍ണമായി അടച്ചിട്ടു. ഹോട്ടലില്‍ നൂറ്റന്പതോളം താസിക്കവെ ആകസ്മികമായി ഹോട്ടല്‍ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെട്‌നിന് തീ പിടിച്ചത് പരിഭ്രാന്തി വരുത്തി.

ഡബ്ലിന്‍ ഫയര്‍ യൂണിറ്റിന്റെ പെട്ടെന്നുള്ള ഇടപെടലിനെ തുടര്‍ന്ന് താമസക്കാരെ തൊട്ടടുത്തുള്ള Carlton ഹോട്ടലിലേക്ക് മാറ്റി പാര്‍പ്പിച്ചു. അഗ്‌നി സുരക്ഷാ സൗകര്യങ്ങളുള്ള ഹോട്ടല്‍ കോംപ്ലക്സില്‍ എങ്ങനെ തീപിടുത്തം ഉണ്ടായി എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഗാര്‍ഡ പോലീസ്. ദൃസാക്ഷി മൊഴികള്‍ ഈ കേസില്‍ നിര്‍ണ്ണായകമാകുമെന്നാണ് സൂചന.

ഡികെ

Share this news

Leave a Reply

%d bloggers like this: