150 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആധുനിക യുഗത്തിലെ ഏറ്റവും വലിയ സമ്പന്നന്‍

ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ പണക്കാരന്‍ ആര് എന്ന ചോദ്യത്തിന് ഉത്തരമായി. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് ആണ് സമീപകാലത്തെ അതിസമ്പന്നന്‍ എന്ന സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന ഖ്യാതി ഏതാനും വര്‍ഷം മുന്‍പ് തന്നെ ബെസോസ് നേടിയിരുന്നു. അദ്ദേഹത്തിന്റെ മൊത്തം സ്വത്തിന്റെ മൂല്യം 15,000 കോടി ഡോളര്‍ കടന്നു. 1982 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇദ്ദേഹം തന്നെയാണ് ഏറ്റവും സമ്പന്നന്‍ എന്ന് ബ്ലൂംബെര്‍ഗ് നടത്തിയ പഠനം വ്യക്തമാക്കുന്നു.

അദ്ദേഹത്തിന് താഴെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബില്‍ ഗേറ്റ്‌സ് അരികത്തു പോലും എത്തുന്നില്ല. 9550 കോടി ഡോളറാണ് അദ്ദേഹത്തിന്റെ സമ്പത്ത്. മൂന്നാം സ്ഥാനത്തുള്ള ഓഹരി രംഗത്തെ രാജാവ് വാറന്‍ ബഫറ്റിന്റെ സമ്പത്ത് 8300 കോടി ഡോളര്‍ മാത്രവും. ആമസോണിന്റെ ഷെയര്‍ പ്രൈസ് ന്യൂയോര്‍ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 1825 ഡോളര്‍ മറി കടന്നതോടെയാണ് ജെഫ് ബെസോസ് ഈ നേട്ടം കൈവരിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അദ്ദേഹത്തിന്റെ സമ്പത്തില്‍ ഉണ്ടായ വളര്‍ച്ച 5500 കോടി ഡോളറാണ്. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ സ്വത്തിനേക്കാള്‍ അധികമാണ് ഇതെന്നത് ഏറെ കൗതുകകരമാണ്. ലോകത്തെ ഏറ്റവും അധികം കുടുംബ സ്വത്തുള്ളത് വാള്‍ട്ടണ്‍ ഫാമിലിക്കാണ്. അവരെയും മറി കടന്നാണ് ജെഫ് ബസോസിന്റെ അതിശയിപ്പിക്കുന്ന മുന്നേറ്റം. 2017 ജൂലൈയിലാണ് അമ്പത്തിനാലുകാരനായ അദ്ദേഹം ബില്‍ ഗേറ്റ്‌സിനെ കടത്തി വെട്ടി ലോകത്തെ ഏറ്റവും വലിയ പണക്കാരനായി മാറുന്നത്. ഫെഡറല്‍ റിസര്‍വിന്റെ കണക്ക് പ്രകാരം അമേരിക്കയുടെ 38 .6 ശതമാനം സമ്പത്തിന്റെ ഉടമകള്‍ ഒരു ശതമാനം അതിസമ്പന്നരാണ്. ജനങ്ങളുടെ 90 ശതമാനത്തിന്റെ കൈവശമുള്ള സ്വത്ത് 22 .8 ശതമാനം മാത്രമാണ്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: