യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

 

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. കൊച്ചി ടൗണ്‍ ഹാളില്‍ നടന്ന മുന്നണിയുടെ സംസ്ഥാന നേതൃകണ്‍വെന്‍ഷനിലാണു പത്രിക പുറത്തിറക്കിയത്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആശ്വാസനിധി തുടങ്ങുമെന്നും വിശപ്പിനോടു വിട പദ്ധതി നടപ്പാക്കുമെന്നും പത്രികയില്‍ പറയുന്നു. തദ്ദേശസ്ഥാപനങ്ങളുടെ ആസ്ഥാനത്തു സൗജന്യ വൈഫൈ സൗകര്യം, ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാന്‍ ജനകീയസമിതികള്‍. മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ നിര്‍ബന്ധമാക്കും തുടങ്ങി നിരവധി പ്രഖ്യാപനങ്ങള്‍ പ്രകടന പത്രികയിലുണ്ട്.

വര്‍ഷത്തിലൊരിക്കല്‍ പ്രവാസി സംഗമം നടത്തുമെന്നും എല്ലായിടത്തും തര്‍ക്കപരിഹാര കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കുന്നതാണു പ്രകടന പത്രികയിലെ മറ്റൊരു പ്രധാന നിര്‍ദേശം.

-എജെ-

Share this news

Leave a Reply

%d bloggers like this: