14 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളില്‍ ആത്മഹത്യ പ്രവണത വര്‍ധിക്കുന്നു

 

ഡബ്ലിന്‍: ആണ്‍കുട്ടികളില്‍ സ്വയം മുറിവേല്‍പ്പിക്കാനുള്ള പ്രവണത വര്‍ധിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ട് ആശങ്കയുളവാക്കുന്നു. ആത്മഹത്യ തടയുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് 10 നും 14 നുമിടയില്‍ പ്രായമുള്ള നൂറുകണക്കിന് ആണ്‍കുട്ടികള്‍ സ്വയം മുറിവുണ്ടാക്കി ഹോസ്പിറ്റലില്‍ ചികിത്സ തേടിയതായി കണ്ടെത്തിയിരിക്കുന്നത്. നാഷണല്‍ സെല്‍ഫ്-ഹാം രജിസ്ട്രിയിലെ കണക്കുകളനുസരിച്ച് 10 നും 14 നുമിടയില്‍ പ്രായമുള്ള കുട്ടികളിലെ സ്വയം മുറിവേല്‍പ്പിക്കാനുള്ള പ്രവണത 44 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.
മറ്റ് പ്രായക്കാരിലും സ്വയം മുറിവേല്‍പ്പിക്കുന്ന പ്രവണത ഏറിവരുകയാണ്. കഴിഞ്ഞവര്‍ഷം 78 ആണ്‍കുട്ടികളും 244 പെണ്‍കുട്ടികളും സ്വയം മുറിവുണ്ടാക്കിയതിന് ചികിത്സ തേടിയവരാണ്. സ്വയം മുറിവേല്‍പ്പിക്കുന്നതിന് ആണ്‍കുട്ടികള്‍ കണ്ടെത്തുന്ന മാര്‍ഗവും ആശങ്കയുളവാക്കുന്നതാണ്.

15 മുതല്‍ 18 വരെ പ്രായമുള്ളവരിലാണ് സ്വയം മുറിവേല്‍പ്പിക്കുന്ന പ്രവണത കൂടുതലുള്ളത്. ഒരു ലക്ഷം പേരില്‍ 678 പേര്‍ സ്വയം മുറിവേല്‍പ്പിക്കുന്നതിന് ശ്രമിക്കുന്നു. ക്ലെയര്‍ കൗണ്ടിയില്‍ 127 പേര്‍ സ്വയം മുറിവുണ്ടാക്കി ചികിത്സ തേടിയപ്പോള്‍ കോര്‍ക്ക് സിറ്റിയില്‍ 394 പേരാണ് ചികിത്സ തേടിയത്. മിക്കവരും കരുതിക്കൂട്ടിയാണ് ഇത്തരം കൃത്യങ്ങള്‍ക്ക് മുതിരുന്നത്. കഴിഞ്ഞവര്‍ഷം സ്വയം മുറിവേല്‍പ്പിച്ച ശേഷം ഐറിഷ് ഹോസ്പിറ്റലുകളില്‍ ചികിത്സ തേടിയത് 8708 പേരാണ്. ആണ്‍കുട്ടികളില്‍ ഒരു ലക്ഷം പേരില്‍ 185 പേര്‍ ആത്മഹത്യ പ്രവണത കാണിക്കുമ്പോള്‍ പെണ്‍കുട്ടികളില്‍ 216 പേരാണ് ദേശീയ തലത്തില്‍ ആത്മഹത്യ പ്രവണത പ്രകടപ്പിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: