സിസ്റ്റര്‍ ജോസ് മരിയയുടെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും

സിസ്റ്റര്‍ ജോസ് മരിയയുടെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും

കോട്ടയം: കോട്ടയം ചേറ്റുതോടുള്ള തിരുഹൃദയ കന്യാസ്ത്രീ മഠാംഗമായ സിസ്റ്റര്‍ ജോസ് മരിയയുടെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. സിസ്റ്റര്‍ ജോസ് മരിയയെ തലക്കടിച്ച് കൊന്നതാണെന്ന സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതി സതീഷ് ബാബുവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി. പാലാ കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സിസ്റ്റര്‍ ജോസ് മരിയയെ സംസ്‌കരിച്ചിരിക്കുന്നത്. പാലാ ആര്‍ഡിഒ സികെ പ്രകാശിന്റെ സാന്നിദ്ധ്യത്തിലാകും കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തുള്ള പോസ്റ്റുമോര്‍ട്ടം.

കോട്ടയം മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. കഴിഞ്ഞ ഏപ്രില്‍ 17നാണ് സിസ്റ്റര്‍ ജോസ് മരിയയെ ചേറ്റുതോട്ടെ മഠത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്വാഭാവിക മരണമെന്ന കരുതി മഠം അധികൃതര്‍ പൊലീസ് പരാതി നല്‍കിയിരുന്നില്ല.

Share this news

Leave a Reply

%d bloggers like this: