13000 യൂറോയ്ക്കു മുകളില്‍ വരുമാനമുള്ളവര്‍ക്കും പേ റിലേറ്റഡ് സോഷ്യല്‍ ഇന്‍ഷുറന്‍സ് ബാധകമാക്കി ഫിനെ ഗെയില്‍..

ഡബ്ലിന്‍: 13000 യൂറോയ്ക്കു മുകളിലുളളവര്‍ക്കും പേ റിലേറ്റഡ് സോഷ്യല്‍ ഇന്‍ഷുറന്‍സ് (പിആര്എസ്‌ഐ) ബാധകമാക്കാന്‍ ഫിനെ ഗേയില്‍ തയ്യാറെടുക്കുന്നു. രക്ഷിതാക്കള്‍ക്കുള്ള അധിക അവധി ദിവസങ്ങള്‍ അനുവദിക്കുന്നതിന് തുക കണ്ടെത്തുന്നതിന് വേണ്ടിയാണിത്. കുട്ടി ജനിച്ച് ആദ്യവര്‍ഷം രക്ഷിതാക്കള്‍ക്ക് കൂടുതല്‍ അവധി നല്‍കുന്നതിന് പണം കണ്ടെത്തേണ്ടതുണ്ട് കൂടാതെ ദന്ത ചികിത്സയ്ക്കുള്ള ആനുകൂല്യം വ്യാപകമാക്കുന്നതിനും ധനസ്രോതസ് ആവശ്യമാണ്.

പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചത് .സാമൂഹ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉടച്ചുവാര്‍ക്കുകയാണ് ഇതുവഴി പാര്‍ട്ടി ലക്ഷ്യമിടുന്നത് . ആനുകൂല്യങ്ങള്‍ വിപുലപ്പെടുത്തുക തുടങ്ങിയ നീക്കത്തിന് പിന്നിലുണ്ട്. എന്നാല്‍ പ്രകടന പത്രിക പ്രകാരമുള്ള നടപടിയോടെ കുറഞ്ഞ വരുമാനക്കാര്‍ക്കുള്ള പിആര്‍എസ്‌ഐ അടക്കേണ്ടതില്ലെന്ന ഒഴിവ് ഇതോടെ ഇല്ലാതാവും. നേരത്തെ 18000 യൂറോയിലേറെ വരുമാനമുള്ളവര്‍ക്ക് മാത്രം പിആര്‍എസ്‌ഐ അടച്ചാല്‍ മതിയായിരുന്നു.

ഇതോടെ ഫിന ഗേലിന്റ നേതൃത്വത്തില്‍ തനിച്ചൊരു സര്‍ക്കാര്‍ വന്നാല്‍ എന്താകുമെന്ന ചോദ്യങ്ങളുമായി കൂട്ടു കക്ഷിയായ ലേബറും രംഗത്തെത്തിയിട്ടുണ്ട്. ഉപപ്രധാനമന്ത്രി അടക്കമുള്ള മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി നേതാക്കള്‍ ഫിനെ ഗെയിലിന്റെ നേതൃത്വത്തിലുള്ള ഏകകക്ഷി ഭരണത്തിനെതിരെ മുന്നറിയിപ്പ് നല്‍കി. ഫിനെ ഗെയിലിന്റെ നേതൃത്വത്തിലുള്ള ഏകകക്ഷി ഭരണം വരുന്നത് സമൂഹത്തിലെ വമ്പന്മാരെ സംരക്ഷിക്കുന്നതിനും സാമൂഹിക പ്രശ്‌നങ്ങളെ അവഗണിക്കുപ്പെടുന്നതിനും വഴിവെയ്ക്കുമെന്നും ബര്‍ട്ടന്‍ അഭിപ്രായപ്പെട്ടു. .

ഫിനഗേല്‍സര്‍ക്കാര്‍ രംഗത്ത് വരുന്നത് ലേബര്‍ പാര്‍ട്ടി ഇല്ലാതെയാണെങ്കില്‍ അതിന്‌റെ നയങ്ങളില്‍ സംതിലാതവസ്ഥ ഉണ്ടാവില്ലെന്നും തങ്ങള്‍ തൊഴിലെടുക്കുന്നവര്‍ക്ക് മാന്യമായ വേതനം സാഹചര്യം എന്നിവ ഉറപ്പ് വരുത്താന്‍ ഊന്നി നില്‍ക്കുമെന്നും ബര്ട്ടന്‍ അവകാശപ്പെട്ടു.സാമൂഹ്യ സുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവയില്‍ അത് അസമത്വം സൃഷ്ടിക്കുമെന്നും ബര്‍ട്ടന്‍ കൂട്ടിച്ചേര്‍ത്തു.

താഴന്ന വരുമാനക്കാര്‍ക്ക് യുഎസ് സിഇല്ലാതാക്കിയതോടെ വരുമാനത്തില്‍ നേട്ടമുണ്ടാകുന്നുണ്ട്. എന്നാല്‍ പിആര്‍എസ്‌ഐ ബാധകമാക്കുകയാണ് അടുത്ത സര്‍ക്കാരെങ്കില്‍ ഇതിന്‍രെ നേട്ടം ഫലത്തില്‍ നഷ്ടപ്പെടും. നാല് ശതമാനം യുഎസ് സി എന്നതില്‍ നിന്ന് താഴ്ന്ന നിരക്കാണ് കുറഞ്ഞ വരുമാനക്കാര്‍ക്ക് നിശ്ചയിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: