13.5 മണിക്കൂര്‍ നീണ്ട പറക്കല്‍ ചരിത്രം കുറിച്ച് വ്യോമസേനയുടെ സി.130 ജെ ഹെര്‍ക്കുലീസ് വിമാനം

 

ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി.130 ജെ 13.31 മണിക്കൂര്‍ പറത്തി ലോക റെക്കോര്‍ഡ് കുറിച്ചു. നവംബര്‍ 18ന് പുലര്‍ച്ചെ അഞ്ചു മണിയോടെ പറന്നുയര്‍ന്ന വിമാനം വൈകിട്ട് 6.31നാണ് നിലത്തിറക്കിയത്. ആദ്യമായാണ് ഈ ചരക്ക് വിമാനം ഇത്രയും നീണ്ട ഒറ്റപ്പറക്കല്‍ നടത്തുന്നതെന്ന് വ്യോമസേന പത്രക്കുറിപ്പിലുടെ അറിയിച്ചു.

അസാമാന്യ ധൈര്യവും വൈദഗ്ധ്യവും കരുത്തും വേണ്ട കൃത്യമാണ് വ്യോമസേനാ സംഘം കാഴ്ച വച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. നാല് എന്‍ജിനുള്ള സി 130 ജെ ഹെര്‍ക്കുലീസ് വിമാനം ചരക്ക് കടത്തുന്നതിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

സൈനികരെ എത്തിക്കാനും, തോക്കുകള്‍ വഹിക്കാനും, തെരച്ചില്‍, നിരീക്ഷണപ്പറക്കല്‍ തുടങ്ങിയ ദൗത്യങ്ങള്‍ക്കും സി 130 ജെ ഹെര്‍ക്കുലീസ് വിമാനങ്ങള്‍ ഉപയോഗിക്കാറുണ്ട്. അമേരിക്കയിലെ ലോക്ക് ഹീല്‍ഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച ഇത്തരം ആറ് സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനങ്ങളാണ് ഇന്ത്യക്കുള്ളത്. 2010ല്‍ 6000 കോടി രൂപയ്ക്ക് വാങ്ങിയ ആറ് വിമാനങ്ങളും ഹിന്‍ഡന്‍ താവളത്തിലാണ് ഇപ്പോള്‍ ഉള്ളത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: