125 കിലോമീറ്റര്‍ വേഗതയില്‍ സ്റ്റോം ഹെക്ടര്‍: വന്‍ ജാഗ്രത നിര്‍ദ്ദേശം

ഗാല്‍വേ: അയര്‍ലണ്ടിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലകളിലേക്ക് സ്റ്റോം ഹെക്ടര്‍ കടന്നു വരുന്നു. ഇന്ന് രാത്രിയോടെ വന്നെത്തുന്ന അതി ശക്തമായ കാറ്റിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് യെല്ലോ, ഓറഞ്ച് വാര്‍ണിംഗും പ്രഖ്യാപിക്കപ്പെട്ടു. നാളെ രാവിലെ 10 മണി വരെ മുന്നറിയിപ്പ് നിലനില്‍ക്കും.

കാറ്റ് മണിക്കൂറില്‍ 125 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുന്നതിനാല്‍ തീരപ്രദേശത്ത് ഉള്ളവര്‍ക്ക് കൗണ്ടി കൗണ്‍സിലുകള്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഡോനിഗല്‍, ഗാല്‍വേ, മായോ, സിലിഗോ എന്നീ കൗണ്ടികളില്‍ ഓറഞ്ച് വിന്‍ഡ് വാര്‍ണിങ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ ശരാശരി 80 കിലോമീറ്റര്‍ ആയിരിക്കും കാറ്റിന്റെ വേഗത എന്നാണ് മെറ്റ് എറാന്റെ പ്രവചനം.

കാവന്‍, മോനാഗന്‍, ലീട്രീം, റോസ് കോമണ്‍, ക്ലയര്‍, കെറി തുടങ്ങിയ പ്രദേശങ്ങളില്‍ യെലോ വിന്‍ഡ് വാര്‍ണിങ് ആണ് നിലവില്‍ വന്നത്. ഇവിടെ കാറ്റിന്റെ വേഗത 110 കിലോമീറ്റര്‍ ആയിരിക്കും. മുന്നറിയിപ്പ് പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മരങ്ങള്‍ വീഴാന്‍ ഉള്ള സാധ്യത മുന്‍നിര്‍ത്തിയാണിത്.

രാജ്യത്തെ ദുരന്ത നിവാരണ സേന മുന്നറിയിപ്പുള്ള മേഖലകളില്‍ എത്തിക്കഴിഞ്ഞു. ഗാള്‍വേയിലെ സാലത്തില്‍ പ്രദേശത്ത് റോഡുകളും പാര്‍ക്കുകളും അടച്ചിടും. പ്രോമിനീഡിലെ പ്രധാന റോഡുകള്‍ രാത്രി 7.30 മുതല്‍ അടച്ചിടും. ഗ്രേറ്റണ്‍ റോഡ് മുതല്‍ ത്രഡ് നീഡില്‍ റോഡ് വരെയുള്ള റൂട്ടുകള്‍ക്ക് തടസ്സം നേരിടും. ടോപ്റ്റ് കാര്‍ പാര്‍ക്ക് മേഖലയും അടച്ചിടും. പ്രോമിനേഡിലും പ്രധാന പാര്‍ക്കിങ് പ്രദേശങ്ങള്‍ അടച്ചിടുമെന്ന് കൗണ്ടി കൗണ്‍സിലുകള്‍ അറിയിച്ചു. തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ കൗണ്‍സിലുകളുടെ അതാത് സമയത്തുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ അറിയിപ്പ് ഉണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: