12 വയസില്‍ താഴെയുള്ളവര്‍ക്ക് സൗജന്യ ജിപി:വോട്ടര്‍മാരെ വിലയ്‌ക്കെടുക്കാനുള്ള തന്ത്രമെന്ന് വിമര്‍ശനം

ഡബ്ലിന്‍: ബജറ്റില്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി കെയര്‍ എന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പു മുമ്പില്‍ കണ്ടുള്ള വെറും വാഗ്ദാനം മാത്രമാണെന്ന് വിമര്‍ശനമുയരുന്നു. ആറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി കെയര്‍ നല്‍കുന്ന പദ്ധതി വിജയകരമായി നടപ്പാകുന്നുവെന്നതിന് തെളിവ് നല്‍കിയ ശേഷം കൂടുതല്‍ കുട്ടികളെ പദ്ധതിയിലേക്ക് ചേര്‍ത്താല്‍ മതിയെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ആറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 70 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്കും നല്‍കുന്ന സൗജന്യ ജിപി കെയര്‍ ഗുണകരവും സുരക്ഷിതവുമെന്ന് ഉറപ്പാക്കിയിട്ടേ സൗജന്യ ജിപി കെയറിന്റെ പ്രായപരിധി വര്‍ധിപ്പിക്കാനാകൂ എന്ന് ഐഎംഒ പറഞ്ഞു.

ബജറ്റിലെ പ്രഖ്യാപനം ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ ജോലി സമ്മര്‍ദ്ദം വരുത്തുന്നതാണെന്ന് നാഷണല്‍ അസോസിയേഷന്‍ ജനറല്‍ പ്രാക്ടീവ് വക്താവ് ഡോ വോന്നി വില്യംസ് പറഞ്ഞു. ആരോഗ്യമേഖലയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ മന്ത്രിമാര്‍ ആവര്‍ത്തിച്ച് പരാജയപ്പെടുമ്പോള്‍ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് വോട്ടര്‍മാരെ വിലയ്‌ക്കെടുക്കാനുള്ള രാഷ്ട്രീയ കുതന്ത്രം മാത്രമാണ് ബജറ്റിലെ പ്രഖ്യാപനമെന്നും അവര്‍ പറഞ്ഞു.

ഡോക്ടര്‍മാരും ആരോഗ്യമന്ത്രിയും തമ്മിലുള്ള വിശ്വാസത്തിന്റെ ലംഘനമാണ് പുതിയ പ്രഖ്യാപനം. ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടേ തീരുമാനമെടുക്കൂ എന്നും മന്ത്രി ബജറ്റില്‍ സൂചിപ്പിച്ചിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ 41 വര്‍ഷം മുമ്പുള്ള കരാരാണ് ഇപ്പോഴും പിന്തുടരുന്നതെന്നും അത് പുതുക്കുന്ന ചര്‍ച്ചകള്‍ പോലും അനന്തമായി തുടരുകയാണെന്നും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രശ്‌നങ്ങള്‍ ഏറ്റവും രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ജോലിഭാരം വരുത്തിവെയ്ക്കുന്ന ഈ പദ്ധതി മണ്ടത്തരമാണെന്നും ഡോ. വില്യംസ് പറഞ്ഞു.

എജെ

Share this news

Leave a Reply

%d bloggers like this: