12 ആഴ്ച വരെ ഭ്രൂണഹത്യ നടത്താം: മന്ത്രിസഭാ കമ്മറ്റിയുടെ തീരുമാനം വിവാദത്തിലേക്ക്

 

ഡബ്ലിന്‍: അബോര്‍ഷന്‍ അനുകൂലിച്ച് തീരുമാനമെടുത്ത മന്ത്രിസഭയുടെ നീക്കത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഏറുന്നു. സ്ത്രീയുടെ ശാരീരിക മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ 12 ആഴ്ച വരെ ഭ്രൂണഹത്യ നടത്താന്‍ മന്ത്രിസഭയുടെ അബോര്‍ഷന്‍കാര്യ കമ്മിറ്റി നിര്‍ണ്ണായക തീരുമാനത്തിലെത്തി. ഇക്കാര്യത്തില്‍ ഭരണഘടനാപരമായ നിയമ നിര്‍മ്മാണം ആവശ്യമായതിനാല്‍ വിഷയം പാര്‍ലമെന്റിന്റെ ഇരു സഭകളിലും വോട്ടിന് ഇടും.

അബോര്‍ഷന്‍ കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് എട്ടാം ഭരണഘടനാ ഭേദഗതി എടുത്തു കളയേണ്ടി വരും. ഗര്‍ഭസ്ഥ ശിശുവിനും അമ്മയ്ക്കും തുല്യ നീതി ഉറപ്പാക്കുന്ന ഭരണഘടനാ ഭേദഗതിയാണിത്. ഭരണഘടനയുടെ 40.3.3 എന്ന ആര്‍ട്ടിക്കിള്‍ റദ്ദ് ചെയ്യുന്നതിന് ലേബര്‍ പാര്‍ട്ടി അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ ഫിയാനാ ഫോളും, ഫൈന്‍ ഗെയിലും ഈ അഭിപ്രായത്തെ പൂര്‍ണമായി പിന്താങ്ങിയില്ലെന്നതും സ്വതന്ത്ര ഗര്‍ഭഛിദ്രത്തിന് പാര്‍ട്ടികള്‍ക്കിടയില്‍ തന്നെ ഇരു വിഭാഗം ഉണ്ടെന്ന് വ്യക്തമാക്കുന്നു.

റിപ്പറെറി ടി.ഡി മാര്‍ട്ടിന്‍ മാക് ഗ്രത്തിന്റെ നേതൃത്വത്തിലുള്ള പ്രോലൈഫ് ക്യാംപെയ്നര്‍മാര്‍ സ്വതന്ത്ര ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കില്ലെന്ന് വ്യക്തമാക്കി. സിറ്റിസണ്‍ അസംബ്ലിയില്‍ വളരെക്കാലത്തെ ചര്‍ച്ചകള്‍ക്ക് ശേഷം രൂപപ്പെട്ട അഭിപ്രായങ്ങള്‍ മന്ത്രിസഭാ കമ്മിറ്റിയുടെ അംഗീകാരത്തിന് അയച്ചുകൊടുക്കുകയായിരുന്നു. സ്ത്രീയുടെ ആരോഗ്യത്തിനും ജീവനും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അബോര്‍ഷന്‍ അനുവദിക്കുന്നത് സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ വിയോജിപ്പ് രേഖപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

12 ആഴ്ച വരെ അബോര്‍ഷന്‍ നടത്തിയാല്‍ സ്വാതന്ത്ര്യം നല്‍കിയാല്‍ ഈ നിയമം ചൂഷണം ചെയ്യപ്പെടുമോ എന്ന ആശങ്കയാണ് പ്രോലൈഫ് ക്യാംപെയ്നര്‍മാര്‍ പങ്കുവെയ്ക്കുന്നത്. മന്ത്രിസഭാ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കി. സ്ത്രീയുടെ ജീവന്‍ നിലനിര്‍ത്തേണ്ടി വരുന്ന സാഹചര്യങ്ങളില്‍ കാലതാമസമില്ലാതെ അബോര്‍ഷന്‍ നടപ്പില്‍ വരുത്താനുള്ള അവകാശമാണ് സ്ത്രീകള്‍ക്ക് ലഭിക്കേണ്ടതെന്ന് ഈ നിയമത്തിന്റെ കുരുക്കില്‍പെട്ടു ജീവന്‍ നഷ്ടപെട്ട ഇന്ത്യന്‍ വംശജ സവിത ഹാലപ്പനവരെ ഉദ്ധരിച്ച് ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘടന ചൂണ്ടിക്കാണിക്കുന്നു.

അടുത്ത മേയ് മാസത്തില്‍ റഫറണ്ടം നടത്തി ഗര്‍ഭഛിദ്ര വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. എട്ടാം ഭരണഘടനാ ഭേദഗതി എടുത്തുകളയുന്നതിന് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ മൗനസമ്മതം നല്‍കിയതായി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: