Thursday, November 15, 2018

12 മണിക്കൂര്‍ നേരത്തേക്ക് റൈന്‍എയര്‍ വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമാകും. യാത്രക്കാര്‍ക്ക് പ്രത്യേക മുന്നറിയിപ്പ്.

Updated on 06-11-2018 at 8:07 am

ഡബ്ലിന്‍: നവംബര്‍ 7 വൈകിട്ട് 5 മണിമുതല്‍ 8-നു രാവിലെ 5 വരെ റൈന്‍എയറിന്റെ വെബ്സൈറ്റുകളും ആപ്പുകളും നിശ്ചലമാകും. ഇത് 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നതിനാല്‍ യാത്രക്കാര്‍ മുന്‍കരുതലുകളെടുക്കാന്‍ വിമാനക്കമ്പനി നിര്‍ദ്ദേശം നല്‍കി. ഈ ദിവസങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ ബോര്‍ഡിങ് പാസുകള്‍ നേരത്തെ പ്രിന്റുചെയ്യാന്‍ റൈന്‍ എയര്‍ നിര്‍ദ്ദേശിക്കുന്നു.

വെബ്സൈറ്റില്‍ ചില സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഇത്തരം ഒരു അസൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് റൈന്‍ എയര്‍ വ്യക്തമാക്കി. 12 മണിക്കൂര്‍ സമയത്തേക്ക് യാത്രക്കാര്‍ക്ക് പുതിയ ബുക്കിങ് ഉള്‍പ്പെടെയുള്ള റൈന്‍ എയറിന്റെ യാതൊരു സേവനങ്ങളും ലഭ്യമാവുന്നതല്ല. വെബ്സൈറ്റ് നിലക്കുന്ന സമയങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ യാത്രാ വിവരങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാനും റൈന്‍ എയര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

എ എം

comments


 

Other news in this section