11 നവജാത ശിശുക്കളുടെ മരണം; ഗര്‍ഭിണികളിലെ വയാഗ്ര മരുന്ന് പരീക്ഷണം ഉപേക്ഷിച്ചു

വയാഗ്രയുടെ ഗുണവും ദോഷവും ഏറെ ചര്‍ച്ചയാകുന്ന കാലത്ത്, ഈ മരുന്നുകള്‍ക്ക് മറ്റൊരു തിരിച്ചടി. 11 നവജാത ശിശുക്കളുടെ മരണത്തെ തുടര്‍ന്ന് ഗര്‍ഭിണികളായ സ്ത്രീകളില്‍ വയാഗ്ര പ്രയോഗിക്കുന്നത് ഒഴിവാക്കി. ഡച്ച് സംഘം നടത്തിയ പഠനത്തിന്റെ ഫലമായാണ് സ്ത്രീകളിലെ വയാഗ്രയുടെ കൂടുതല്‍ ദോഷഫലങ്ങള്‍ പുറത്തുവന്നത്. ഗര്‍ഭിണികളായ ഇവരിലെ ശിശുക്കളുടെ വളര്‍ച്ചയ്ക്ക് സഹായിക്കാന്‍ നല്‍കിയ ടാബ്ലറ്റുകള്‍ ദോഷം ചെയ്തു. രക്തപ്രവാഹം വര്‍ധിക്കാന്‍ സഹായിക്കുന്ന മരുന്ന്, ഗര്‍ഭസ്ഥശിശുക്കളുടെ ശ്വാസകോശത്തിനാണ് തകരാര്‍ വരുത്തിയത്. പക്ഷെ കുട്ടികളുടെ മരണകാരണം ഇതുതന്നെയാണെന്ന് വൈദ്യസംഘം ഉറപ്പിച്ചിട്ടില്ല.

യു.കെ, ആസ്‌ട്രേലിയ, ന്യൂസ്ലാന്‍ഡ് എന്നിവിടങ്ങളില്‍ മരുന്ന് പരീക്ഷിച്ചിട്ടുണ്ടെങ്കിലും അപകടം ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. പക്ഷെ മരുന്ന് സ്ത്രീകളില്‍ ഗുണമൊന്നും ഉണ്ടാകുന്നില്ലെന്ന നിഗമനങ്ങളില്‍ അവര്‍ എത്തിയിരുന്നു. 2010-ലായിരുന്നു ഇത്. പ്ലാസെന്റ വികസിക്കാത്തതു കാരണം ഭ്രൂണവളര്‍ച്ച തടയപ്പെടുന്നത് നിലവില്‍ ചികിത്സയില്ലാത്ത പ്രശ്നമാണ്. ഭാരം കുറഞ്ഞതും ജീവിച്ചിരിക്കാന്‍ സാധ്യതയില്ലാത്തതും വളര്‍ച്ച കുറഞ്ഞതുമായ കുട്ടികള്‍ ഈ ഘട്ടത്തില്‍ ഉണ്ടാകും. കുട്ടിയുടെ ഭാരം വര്‍ധിപ്പിക്കാനും കൃത്യസമയത്ത് ജനിക്കാനും സഹായിക്കുന്ന തരത്തില്‍ മരുന്നുകള്‍ നല്കാമെന്നല്ലാതെ മറ്റൊരു ചികിത്സയില്ല.

ആംസ്റ്റര്‍ഡാം സര്‍വകലാശാലയുടേതുള്‍പ്പെടെ നെതെര്‍ലാന്‍ഡ്‌സിലെ 11 ആശുപത്രികളില്‍ ഡച്ച് സംഘം പഠനം നടത്തി. വയാഗ്രാ മരുന്ന് നല്‍കിയ 93 ഗര്‍ഭിണികളും രോഗിയുടെ തൃപ്തിക്ക് വേണ്ടി ഡമ്മി മരുന്ന് മാത്രം നല്‍കിയ 90 ഗര്‍ഭിണികളും ഉണ്ടായിരുന്നു. ഇവര്‍ പ്രസവിച്ച 20 കുട്ടികള്‍ക്കായിരുന്നു ശ്വാസകോശത്തില്‍ അസുഖം ബാധിച്ചത്. 3 കുട്ടികള്‍ രണ്ടാം ഗ്രൂപിലെ അമ്മമാരുടെയും മറ്റുള്ളവര്‍ മരുന്ന് നല്‍കിയ ഗ്രൂപ്പിലെ അമ്മമാരുടെ കുട്ടികളും. ഇവരില്‍ 11 പേരാണ് മരിച്ചത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: