101 വയസുള്ള രണ്ടാമത്തെ സ്ത്രീയും ട്രോളിയില്‍ കഴിഞ്ഞത് ഒരു ദിവസത്തിലേറെ

ഡബ്ലിന്‍: ആശുപത്രികളിലെ തിരക്ക് മൂലം വീണ്ടും പ്രായമായ സ്ത്രീക്ക് കിടക്ക ലഭിക്കാതെ ട്രോളിയില്‍ ചികിത്സ തുടരേണ്ടി വന്നതായി റിപ്പോര്‍ട്ട്. യൂണിവേഴ്സിറ്റി ആശുപത്രി ലിമെറിക്കിലാണ് സംഭവം നടന്നിരിക്കുന്നത്. 25മണിക്കൂറോളം ട്രോളിയില്‍ തന്നെ കഴിയേണ്ടി വന്നു. കഴിഞ്ഞ ആഴ്ച്ചയാണ് 101 വയസുള്ള മറ്റൊരു സ്ത്രീയ്ക്ക് താലെയിലെ ആശുപത്രിയില്‍ 26 മണിക്കൂര്‍ ട്രോളിയില്‍ കഴിയേണ്ടി വന്നിരുന്നത്. ലിമെറിക്കിലെ സംഭവം വൃദ്ധയുടെ കൊച്ച് മകള്‍ പുറത്ത് പറഞ്ഞതോടെയാണ് അറിഞ്ഞത്. ക്ലെയറില്‍ നിന്നുള്ള ഇവര്‍ സംഭവത്തില്‍ ആശങ്കയറിച്ച് രംഗത്ത് വരികയായിരുന്നു.

ഫേസ് ബുക്കില്‍ ഇത് സംബന്ധിച്ച് കൊച്ച് മകള്‍ പോസ്റ്റിട്ടു. ചികിത്സയ്ക്കായി ആംബുലന്‍സില്‍ അഞ്ച് മണിക്കൂറോളം കാത്തിരിക്കുകയും ചെയ്തു. അത് കഴഞ്ഞ്25 മണിക്കൂറാണ് ഒരു കിടക്ക ലഭിക്കുന്നതിന് വേണ്ടി വന്നത്.   യൂണിവേഴ്സിറ്റി ആശുപത്രി ലിമെറിക്കിലെ തിരക്ക് മൂലം രോഗികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിലെ ഒരു ഉദാഹരണം മാത്രമാണ് ഇപ്പോഴത്തേത്ത്.  സംഭവം ഐറിഷ് നഴ്സസ് ആന്‍റ് മിഡ് വൈഫ്സ് ഓര്‍ഗനൈസേഷന്‍ അപലപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് സംഘടനയുടെ മേഖലാ വക്താവ് പറഞ്ഞു. തിരക്ക് അത്രമാത്രമുണ്ടെന്നും എന്നാല്‍ എച്ച്എസ്ഇ പ്രായമായവര്‍ക്ക് മുന്‍ഗണന നില്‍കുന്നതില്‍ പരാജയപ്പെട്ടത് ഞെട്ടലുളവാക്കിയെന്നും  മിഡ്-വെസ്റ്റേണ്‍ വക്താവ് പറയുന്നു.

ഇക്കാര്യം അംഗീകരിക്കാന്‍ കഴിയില്ല. മാനുഷിക വിരുദ്ധവും സംഭവിക്കാന്‍ പാടില്ലാത്തതുമാണെന്നും കൂട്ടിചേര്‍ത്തു. സംഭവത്തില്‍ മറുപടി നല്‍കാന്‍ ആശുപത്രി തയ്യാറായില്ല. എന്നാല്‍ പ്രവേശനം നല്‍കാന്‍ വൈകിയതിന് മാപ്പ് ചോദിച്ചു.  ആശുപത്രി ഇറക്കിയ പ്രസ്താവനയില്‍ തിരക്ക് വളരെയേറെ വര്‍ധിച്ചിട്ടുണ്ടെന്നും അപ്രതീക്ഷിതമായാണ് കഴി‍ഞ്ഞ ആഴ്ച്ചമുതല്‍ തിരക്ക് കൂടിയതെന്നും വ്യക്തമാക്കുന്നു. സാധ്യമാകുന്ന വിധത്തില്‍ മികച്ച ചികിത്സ നല്‍കാന്‍ ശ്രമിക്കുന്നുണ്ട്.  രോഗികളെ എന്നിസിലേക്കും നീനാഗിലേക്കും സെന്‍റ് ജോണ്‍സ് ആശുപത്രിയിലേക്കും മാറ്റുന്നതടക്കമുള്ള നടപടികളുണ്ട്.  കൂടാതെ വിടുതല്‍ നല്‍കുന്നവരെ കണ്ടെത്തുന്നതിന് കൂടുതല്‍ റൗണ്‍ടുകളും നടത്തുന്നുണ്ട്.

പ്രായമായ രോഗികളുടെ കാര്യത്തിലാണ് പ്രധാനമായും സുരക്ഷാ പ്രശ്നം ഉടലെടുക്കുന്നത്.  പ്രായം കൂടുന്നത് മൂലം പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കും മുതിര്‍ന്നവരുടെ. കഴിഞ്ഞ ഏപ്രിലില്‍ ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍ പറഞ്ഞത് ട്രോളികളില്‍  24  മണിക്കൂറില്‍ കൂടുതല്‍ കഴിയേണ്ടി വരുന്നത് അംഗീകരിക്കാനാകില്ലെന്നാണ്.  ചികിത്സ വേഗത്തിലാക്കുന്നതിന് വേണ്ടി ടാക്സ് ഫോഴ്സ് പരിപാടികളും ആസൂത്രണം ചെയ്തിരുന്നു. 24മണിക്കൂറില്‍ കൂടുതല്‍ രോഗികള്‍ ആശുപത്രിയില്‍ ട്രോളിയില്‍ കഴിയുന്നുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. 75 വയസോ അതിന് മുകളിലോ ഉള്ളവരാണെങ്കില്‍  ഒമ്പത് മണിക്കൂറിലും കൂടതല്‍ ട്രോളിയില്‍ കഴിയേണ്ടി വന്നാല്‍ പരാതിപ്പെടാം.

Share this news

Leave a Reply

%d bloggers like this: