ബംഗളൂരുവില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി

ബംഗളൂരു: നഗരത്തിലെ കബണ്‍ പാര്‍ക്കില്‍ യുവതിയെ കുട്ടമാനഭംഗത്തിനിരയാക്കി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ടെന്നീസ് ക്ലബില്‍ അംഗത്വമെടുക്കുന്നതിനെക്കുറിച്ചു അന്വേഷിക്കാന്‍ എത്തിയ സ്ത്രീയാണു മാനഭംഗത്തിനിരയായത്. സമയം വൈകിയതിനാല്‍ അടുത്ത ദിവസം വരാന്‍ ക്ലബ് അധികൃതര്‍ സ്ത്രീയോടു പറഞ്ഞു. സ്ത്രീയെ പുറത്തേക്കുള്ള വഴി കാട്ടിത്തരാമെന്നു പറഞ്ഞു സെക്യൂരിറ്റി ജീവനക്കാര്‍ കൂട്ടിക്കൊണ്ടു പോകുകയും അളൊഴിഞ്ഞ സ്ഥലത്തുവച്ചു മാനഭംഗം ചെയ്യുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.

മാനഭംഗത്തിന് ഇരയായ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ത്രീയുടെ പരാതിയെത്തുടര്‍ന്നു പോലീസ് കേസെടുത്തു. സംഭവത്തില്‍ ടെന്നിസ് ക്ലബിലെ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കുമെന്നു പോലീസ് അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: