ഹൗസിങ് ലിസ്റ്റില്‍ നിന്നും യോഗ്യരായവരെ വന്‍തോതില്‍ ഒഴിവാക്കി: വിശദീകരണം ആവശ്യപ്പെട്ട് ടി.ഡി മാര്‍ രംഗത്ത്

ഡബ്ലിന്‍ : ഭവന പദ്ധതി ലിസ്റ്റില്‍ പെട്ട 875 ഗുണഭോക്താക്കള്‍ ഒഴിവാക്കപ്പെട്ടതില്‍ ഭവന മന്ത്രാലയത്തിനെതിരെ വ്യാപക പ്രതിഷേധം. യോഗ്യത ഉണ്ടായിരുന്നിട്ടും ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ഹൗസിങ് കമ്മിറ്റി അംഗങ്ങള്‍ മന്ത്രി യോഗണ്‍ മര്‍ഫിയോടു ആവശ്യപ്പെട്ടു.

ഹൗസിങ് കമ്മിറ്റികളുടെ ശുപാര്‍ശയില്ലാതെ കൗണ്ടികൗണ്‍സിലുകളെ ഇടപെടുത്തികൊണ്ടുള്ള നടപടികളാണ് ഭവന മന്ത്രി കൈകൊണ്ടത്. ഹൗസിങ് ലിസ്റ്റില്‍ നിന്നും പുറത്താക്കപ്പെട്ട 875 പേരും താത്കാലിക താമസസ്ഥലങ്ങളെ ആശ്രയിക്കുന്നവരാണ് .

സംഭവം വിവാദമായതോടെ ഒരു വിഭാഗം ടി ഡി മാരും ഇതിന്റെ വിശദീകരണം ആവശ്യപ്പെട്ടു. യൂറോപ്പുകാര്‍ അല്ലാത്തവരെ ഭവന ലിസ്റ്റില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദ്ദേശം മാസങ്ങള്‍ക്ക് മുന്‍പ് കൗണ്ടി കൗണ്‌സിലുകള്‍ക്ക് ലഭിച്ചിരുന്നു.

അത് അനുസരിച്ചാണോ ചില ആളുകളെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്ന് അറിവായിട്ടില്ല. ഭവനരഹിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളും ഹൗസിങ് മന്ത്രലയത്തിനെതിരെ രംഗത്തെത്തി. ഭവനരഹിതരുടെ എണ്ണം കുറച്ചു കാണിക്കാന്‍ അര്‍ഹരായവരെ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഈ മേഖലയിലുള്ള സംഘടനകള്‍ പറയുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: