ഹോളിവുഡ് സിനിമയിലെ രംഗമല്ലിത്, ഫ്രഞ്ച് ജയിലില്‍ നിന്നും അധോലോക നായകന്റെ ജയില്‍ ചാട്ടം ഹെലികോപ്റ്ററില്‍

പാരീസ്: കഴിഞ്ഞ ദിവസം ഫ്രാന്‍സ് ജയിലില്‍ നിന്നും രക്ഷപ്പെട്ട റെഡോയിന്‍ ഫെയ്ഡ് എന്ന 46-കാരനായ അധോലോക നേതാവ് ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുംവിധമാണ് ജയില്‍ ചാടിയത്. 3 പേരുടെ സഹായത്തോടെ ജയില്‍ അധികൃതരെ ബന്ദികളാക്കി ജയില്‍ മുറ്റത്ത് പറന്നിറങ്ങിയ ഹെലികോപ്റ്ററില്‍ അതി സാഹസികമായി രക്ഷപ്പെടുകയായിരുന്നു ഇയാള്‍ .

2013 -ലും ഫെയ്ഡ് ഇത്തരത്തില്‍ ജയില്‍ ചാടിയിരുന്നു. കൊടും കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഇയാള്‍ ബാങ്കിലേക്ക് പണം കൊണ്ടുപോകുന്ന വാഹനം തകര്‍ത്ത് പണം കൈക്കലാക്കിയായതിന് നിലവില്‍ 25 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെടുകയായിരുന്നു. ബെല്‍ജിയം രജിസ്‌ട്രേഷനിലുള്ള ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ ഇയാളെ വെടിവെച്ച് വീഴ്ത്താനുള്ള ശ്രമങ്ങളും വിഫലമായതായി ഫ്രഞ്ച് പോലീസ് അറിയിച്ചു.

ഫ്രാന്‍സിന്റെ വടക്കു-കിഴക്കന്‍ ഭാഗത്തുനിന്ന് ഹെലികോപ്റ്റര്‍ കണ്ടെത്തിയെങ്കിലും ഫെയിഡിനെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ഇയാള്‍ ഏതു ദിശയെലേക്ക് പോയെന്ന് അനുമാനിക്കാന്‍ പൊലീസിന് കഴിയുന്നില്ല. യൂറോപ്പിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും ഫ്രഞ്ച് പോലീസ് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: