ഹോളിവുഡ് ചിത്രത്തിന് വേണ്ടി ധനുഷ് ഒരുമാസം ബെല്‍ജിയത്തിലേക്ക്

തമിഴ് സിനിമയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ധനുഷ് ഹോളിവുഡില്‍ ചുവടുവയ്ക്കുന്ന വാര്‍ത്ത മുമ്പേ വന്നിരുന്നു.ഫ്രഞ്ച് സാഹിത്യകാരന്‍ റെമെയ്ന്‍ പ്യൂര്‍ട്ടോലാസിന്റെ ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേണി ഓഫ് എ ഫക്കീര്‍ ഹു ഗോട്ട് ട്രാപ്പ്ഡ് ഇന്‍ ആന്‍ ഐക്കാ വാര്‍ഡ്രോബ് എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് ധനുഷ് വേഷമിടുന്നത്.ഇപ്പോഴിതാ ഒരു മാസത്തെ ചിത്രത്തിന്റെ ഷൂട്ടിനായി ബെല്‍ജിയത്തിലേക്ക് പറന്നിരിക്കുകയാണ് ധനുഷ്.

ഒരുമാസത്തോളം നീളുന്ന ചിത്രീകരണത്തിനു ശേഷം ഓഗസ്റ്റ് ആദ്യവാരമായിരിക്കും താരം ബല്‍ജിയത്തില്‍ നിന്നും മടങ്ങി എത്തുക. ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വളരെ ഭാഗ്യമായി കരുതുന്നതായി ധനുഷ് പറഞ്ഞു.കില്‍ ബില്‍ സിരീസിലൂടെ പ്രശസ്തയായ ഉമ തുര്‍മാന്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിക്കോളാസ് ഇറേരയാണ് സംഗീതം. ബോളിവുഡ് സംഗീത സംവിധായകനായ അമിത് ത്രിവേദിയും ചിത്രത്തില്‍ രണ്ട് ഗാനങ്ങള്‍ ഒരുക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: