ഹോളിഡേ ആഘോഷങ്ങള്‍ക്ക് കനത്ത തിരിച്ചടി : അടുത്ത ആഴ്ചകളില്‍ 600 റെയ്‌നയെര്‍ വിമാനങ്ങള്‍ റദ്ദാകും

മാന്‍ഡ്രിഡ് : ക്യാബിന്‍ ക്രൂ സമരത്തെ തുടര്‍ന്ന് റെയ്‌നയെര്‍ യാത്രകള്‍ക്ക് അടുത്ത ആഴ്ചകളിലും മുടക്കം നേരിടും. ജൂലൈ 25, 26 ദിവസങ്ങളില്‍ നടക്കുന്ന ഇന്‍ഡസ്ട്രിയല്‍ ആക്ഷനെ തുടര്‍ന്ന് സ്‌പെയിന്‍, പോര്‍ട്ടുഗല്‍, ബെല്‍ജിയം റൂട്ടുകളാണ് റദ്ധാക്കപ്പെടുന്നത്. ക്യാബിന്‍ ക്രൂ ജോലികളില്‍ ഏര്‍പെട്ടവര്‍ക്ക് ശമ്പളവും, മറ്റു ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

യൂറോപ്പില്‍ നല്കാന്‍ കഴിയുന്ന പരമാവധി ശമ്പള ആനുകൂല്യങ്ങള്‍ റെയ്‌നയെര്‍ നല്‍കുബോള്‍ നീതീകരിക്കാന്‍ കഴിയാത്ത വ്യവസ്ഥകളാണ് ജീവനക്കാര്‍ മുന്നോട്ട് വെയ്ക്കുന്നതെന്ന് റെയ്‌നയെര്‍ വക്താവ് പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സമരം ഈ വര്‍ഷവും തുടരുമ്പോള്‍ യൂറോപ്പിലെ ജനപ്രിയ പദവിയുള്ള റെയ്‌നയെര്‍ കോടികണക്കിന് യൂറോ നഷ്ടം നേരിട്ടുവരികയാണ്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റെയ്‌നയെര്‍ ഓഹരികള്‍ വിറ്റഴിക്കുന്നതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. യാത്രകള്‍ തുടര്‍ച്ചായി റദ്ദാക്കപ്പെടുന്നതോടെ റെയ്‌നയെറില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപെടാത്തവരുടെ എണ്ണം കുടി വരികയാണെന്ന് ഈ മേഖലകളില്‍ നടക്കുന്ന സര്‍വേകള്‍ വ്യക്തമാകുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: