ഹോമിയോപ്പതി ഓട്ടിസത്തെ പ്രതിരോധിക്കുമോ ?

ആല്‍മണ്ട് ഹോമിയോപ്പതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പരസ്യത്തില്‍ ഓട്ടിസത്തെ പരിപൂര്‍ണ്ണമായി സുഖപ്പെടുത്തിയതായി അവകാശപ്പെട്ടു. എന്നാല്‍ പൊതുജന പരാതിയെ തുടര്‍ന്ന് അഡ്വെര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് അയര്‍ലണ്ട് (ASAI) ഈ പരസ്യത്തിന് നിരോധനം ഏര്‍പ്പെടുത്തി.  ഡോക്ടര്‍ ഒരു രോഗിയെ സുഖപ്പെടുത്തിയതിന്റെ കേസ് ഹിസ്റ്ററിയും പോസ്റ്റ് ചെയ്തിരുന്നു.

Big Autism Improvement ! Almond Homeopathy എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന ബ്ലോഗില്‍ ഓട്ടിസ രോഗലക്ഷണങ്ങളോട് കൂടിയ ഒരു കുട്ടിയെ സുഖപ്പെടുത്തിയതായാണ് പരസ്യം നല്‍കിയിരിക്കുന്നത്. പരസ്യം നല്‍കിയ ഡോക്ടര്‍ ഓട്ടിസം ചികിത്സ നടത്താന്‍ യോഗ്യത നേടിയിട്ടില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പരസ്യത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ശാസ്ത്രീയ അടിത്തറ ഇല്ലാത്ത ഇത്തരം പരസ്യങ്ങള്‍ വ്യാജമാണെന്ന അഭിപ്രായത്തോട് അല്‍മോണ്ട് ഹോമിയോപ്പതി പ്രതികരിച്ചു കഴിഞ്ഞു. ഐറിഷ് ഹോമിയോപ്പതി സൊസൈറ്റിയില്‍ രജിസ്ട്രേഷന്‍ ഉണ്ടെന്ന് അവകാശപ്പെട്ട ആല്‍മണ്ടിലെ ഡോക്ടര്‍ നിരവധിപ്പേര്‍ക്ക് ഈ ചികിത്സയിലൂടെ അസുഖം ഭേതമായിട്ടുണ്ടെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: