ഹോങ്കോങ്ങില്‍ പ്രക്ഷോപകാരിയുടെ നെഞ്ചില്‍ നിറയൊഴിച്ച് പോലീസ്

ഹോങ്കോങ്: ചൈനയ്‌ക്കെതിരെ പ്രക്ഷോഭം തുടരുന്ന ഹോങ്കോങ്ങില്‍ ഒരു പ്രക്ഷോഭകന്റെ നെഞ്ചിന് നേരെ വെടിയുതിര്‍ത്ത് പോലീസ്. ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള വിവാദ എക്സ്ട്രാഡിഷന്‍ നിയമത്തിനെതിരെ തുടങ്ങിയ ജനകീയ പ്രക്ഷോഭത്തെ ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രാദേശിക ഭരണകൂടം അടിച്ചമര്‍ത്തുന്നതായി പരാതിയുണ്ട്. മെട്രോ സ്റ്റേഷനിലുള്‍പ്പടെ പ്രക്ഷോഭകാരികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ചൈനീസ് ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭം ഇപ്പോഴും ഹോങ്കോങ്ങില്‍ തുടരുകയാണ്. ഹോങ്കോങ്ങ് വിമാനത്താവളത്തിന്റേതടക്കം പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുന്ന പ്രക്ഷോഭമാണ് നടന്നത്. മാസങ്ങളായിട്ടും പ്രക്ഷോഭത്തിന് അയവില്ല. വിവാദ ബില്ലില്‍ നിന്ന് ഗവണ്‍മെന്റ് പിന്മാറിയിരുന്നു. ചൈന നിയമിച്ച ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം രാജി വെയ്ക്കണമെന്നാണ് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നത്. ഒരു സമരക്കാരന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്ത ചൈനയുടെ നടപടിയ്ക്കെതിരെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: