വേഗത കൂടിയ ബസ് ഇടനാഴി : ഡബ്ലിനില്‍ ആയിരകണക്കിന് വീടുകള്‍ക്ക് പാര്‍ക്കിംഗ് -ഗാര്‍ഡന്‍ സ്ഥലങ്ങള്‍ നഷ്ടമാകും

ഡബ്ലിന്‍ : ഡബ്ലിന്‍ നഗരത്തില്‍ 16 ഹൈ സ്പീഡ് ബസ് റൂട്ട് പദ്ധതി ഉടന്‍ ആരംഭിക്കും. 230 കിലോമീറ്റര്‍ ബസ് റൂട്ട്, 200 കിലോമീറ്റര്‍ സൈക്കിള്‍ റൂട്ട് എന്നിവ അടങ്ങുന്നതാണ് പുതിയ ബസ് കോറിഡോര്‍ പദ്ധതി. പദ്ധതി വരുന്നതോടെ ആയിര കണക്കിന് വീടുകള്‍ക്ക് പൂന്തോട്ടവും, പാര്‍ക്കിംഗ് ഏരിയയും നഷ്ടമായേക്കും.

ക്ലോണ്‍ഗ്രിഫിന്‍ മുതല്‍ സിറ്റി സെന്റര്‍, സ്വോഡ്‌സ് ടു സിറ്റി സെന്റര്‍, ബാലിമൂന്‍-സിറ്റി സെന്റര്‍, ഫിംഗ്ലസ് ടു ഫിസ്ബോറോ, ബ്ലാഞ്ചെഡ്സ്‌ടൌണ്‍ മുതല്‍ സിറ്റി സെന്റര്‍, ലൂക്കന്‍-സിറ്റി സെന്റര്‍, ലിഫി വാലി- സിറ്റി സെന്റര്‍, തുടങ്ങി 16 റൂട്ടുകളില്‍ 2027 ഓടെ 2 ബില്യണ്‍ യൂറോയിലാണ് പദ്ധതി നടപ്പാക്കുക. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ഗ്രേറ്റര്‍ ഡബ്ലിന്‍ മേഖലയിലെ ഗതാഗത പ്രശ്‌നങ്ങള്‍ വലിയതോതില്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീഷിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: