ഹൈക്കോടതിയില്‍ നാടകീയ സംഭവങ്ങള്‍; വിമര്‍ശിച്ച ജഡ്ജിക്കെതിരേ സര്‍ക്കാര്‍ അഭിഭാഷകരുടെ പ്രതിഷേധം

കൊച്ചി: ഹൈക്കോടതിയില്‍ നാടകീയ സംഭവങ്ങള്‍. എജിയുടേയും ഡിജിപിയുടേയും നേതൃത്വത്തില്‍ അഭിഭാഷകര്‍ ഹൈക്കോടതിയിലെത്തി. എജി ഓഫീസിനെതിരെ വിമര്‍ശനം ഉന്നയിച്ച അലക്‌സാണ്ടര്‍ തോമസിന്റെ ബെഞ്ചിലേക്കാണ് എത്തിയത്.

എജി ഓഫീസിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. എജി ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതാണ് ഉചിതമെന്നായിരുന്നു പരാമര്‍ശം . 120 അഭിഭാഷകര്‍ ഉണ്ടായിട്ടും കേസ് നടത്തിപ്പ് കാര്യക്ഷമമല്ലെന്നും പറഞ്ഞിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതോടെ സര്‍ക്കാര്‍ അഭിഭാഷകര്‍ എജിയുടേയും ഡിജിപിയുടേയും ഓഫീസുകള്‍ കേന്ദ്രീകരിച്ച് യോഗം ചേര്‍ന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയിലെത്തി. എജിയും ഡിജിപിയും ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി . ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് കൂടിക്കാഴ്ച നടത്തിയത്. വിശദീകരണം നല്‍കാനാണ് അഭിഭാഷകര്‍ എത്തിയത്.

എജി ഓഫീസ് കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് എജിയുടെ ഓഫീസിനെ പൂര്‍ണവിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു .
-എജെ-

Share this news

Leave a Reply

%d bloggers like this: