ഹെലന്‍ കൊടുങ്കാറ്റ് ഇന്ന് അയര്‍ലണ്ടിലെത്തും; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; യെല്ലോ വാണിങ് പുറപ്പെടുവിച്ച് മെറ്റ് ഐറാന്‍

ഡബ്ലിന്‍: ഇന്ന് മുതല്‍ അയര്‍ലണ്ടില്‍ ആഞ്ഞടിക്കാന്‍ പോകുന്ന ഹെലന്‍ കൊടുങ്കാറ്റിനെതിരെ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് മെറ്റ് ഐറാന്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. തികഞ്ഞ ജാഗ്രത പാലിക്കാന്‍ മെറ്റ് ഐറാന്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. അറ്റ്‌ലാന്റ്റിക്കില്‍ രൂപമെടുത്ത ഹെലന്‍ കൊടുങ്കാറ്റിന്റെ സഞ്ചാര പാത അയര്‍ലണ്ടിലൂടെ കടന്ന് മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കാണ്.

വടക്കന്‍ തീരങ്ങളില്‍ ശക്തമായ കാറ്റിനാണ് സാധ്യത. കാറ്റിന്റെ വേഗതയും ദിശയും സംബന്ധിച്ച് ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുന്നതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ഏതായാലും ഇന്ന് രാത്രിയും നാളെ പുലര്‍ച്ചയിലുമായി ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. തെക്ക് കിഴക്ക് ദിശയില്‍ 120 kph വേഗതയിലാണ് ശക്തമായ കാറ്റുണ്ടാവുക. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന് മണിക്കൂറില്‍ 140 കി. മീ വേഗതയാണ് ഉള്ളത്. എന്നാല്‍ അയര്‍ലണ്ടില്‍ എത്തുമ്പോള്‍ കാറ്റിന് വേഗം കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഗാല്‍വേ മായോ എന്നിവിടങ്ങളിലാണ് അടിയന്തിരമായി യെല്ലോ വാണിങ് നല്‍കിയിരിക്കുന്നത്. ഇന്ന് രാത്രി മുഴുവനും വാണിങ് തുടരും. ഗാല്‍വേ വെസ്റ്റ്, കൗണ്ടി മായോ എന്നിവിടങ്ങളില്‍ രാത്രി 25 മുതല്‍ 40 mm വരെ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇത് ഈ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ വഴിയൊരുക്കും. വെക്സ്‌ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡ്, വിക്കലോ, ഡബ്ലിന്‍, പ്രദേശങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: