ഹൃദ്രോഗികള്‍ കഴിക്കുന്ന ബീറ്റാ ബ്ലോക്കര്‍ ഗുളിക കൊണ്ട് ഹൃദയാഘാതം മാറുമോ?

ഹൃദ്രോഗികള്‍ കഴിക്കുന്ന ബീറ്റാ ബ്ലോക്കര്‍ ഗുളിക കൊണ്ട് ഹൃദയാഘാതത്തിന് ശമനമുണ്ടാകില്ലെന്നും അത് കൊണ്ട് രോഗികള്‍ക്ക് യാതൊരുവിധ ഗുണവും കിട്ടുന്നില്ലെന്നും പഠനം. ലണ്ടനിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഞെട്ടിപ്പിക്കുന്ന കണ്ട് പിടുത്തം നടത്തിയത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനും രക്ത സമ്മര്‍ദ്ധം കുറക്കാനും വേണ്ടി ഹൃദ്രോഗികള്‍ക്ക് വ്യപാകമായി നല്‍കുന്ന ഗുളികയാണ് ബീറ്റ ബ്ലോക്കറുകള്‍. ഈ ഗുളിക കഴിക്കുന്നത് മൂലം ഹൃദയാഘാതത്തിന് ശമനമുണ്ടാകുമെന്നും ആശ്വാസം ലഭിക്കുമെന്നുമായിരുന്നു ഇത് വരെ കരുതിയിരുന്നത്. എന്നാല്‍ ഇത് അമിതമായി നല്‍കുന്നതിലൂടെ രോഗികളുടെ പണം നഷ്ടപ്പെടുകയല്ലാതെ വേറെ യാതൊരു ഗുണവുമില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത് .

ഇത്തരത്തിലുള്ള ഗുളിക കഴിക്കുന്നത് മൂലം അമിതമായ ക്ഷീണം, തല കറക്കം എന്നിവ അനുഭവപ്പെടുകയും രോഗികള്‍ കൂടുതല്‍ ക്ഷീണിതരാകുകയും ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം ഹൃദയസ്തംഭനത്തിന് ബീറ്റാ ബ്ലോക്കര്‍ ഗുളിക കഴിക്കുന്നത് കൊണ്ട് ശമനമുണ്ടാകില്ലെന്ന് കണ്ടെത്തിയിട്ടില്ല. പരീക്ഷണാടിസ്ഥാനത്തില്‍ ഹൃദയ സ്തംഭനം ഇല്ലാതിരുന്ന 1,79,000 ഹൃദയാഘാത രോഗികളെയാണ് ശാസ്ത്രജ്ഞര്‍ തെരഞ്ഞെടുത്തത്.

ഒരു വര്‍ഷം ഇവരെ വെച്ച് പരിശോധിച്ചതില്‍ നിന്നും ബീറ്റാ ബ്ലോക്കര്‍ ഗുളിക കഴിച്ചവരും അല്ലാത്തവരും ഒരേ പോലെയാണ് മരിക്കുന്നതെന്നും ഗുളിക കഴിക്കുന്നത് മൂലം യാതൊരു വിധ ഗുണവും രോഗികള്‍ക്ക് കിട്ടുന്നില്ലെന്നും കണ്ടെത്തിയാതായി ഡോക്ടര്‍ മാര്‍ലോസ് ഹാള്‍ പറഞ്ഞു. പുതിയ കണ്ടെത്തല്‍ അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

 
എ എം

Share this news

Leave a Reply

%d bloggers like this: