ഹൃദ്രോഗവും അര്‍ബുദവും ഒരുപോലെ തടയുന്ന ഔഷധം വികസിപ്പിച്ച് ഗവേഷണ സംഘം

ഡബ്ലിന്‍: രണ്ട് മാരക രോഗങ്ങളെ ഒരേ ഔഷധം കൊണ്ട് പ്രതിരോധിക്കാവുന്ന ഔഷധം വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ്. Canakinumah എന്ന ഔഷധം പതിനായിരത്തോളം പേരില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. സ്പെയിനിലെ ബാസിലോണയില്‍ യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി മീറ്റിങ്ങില്‍ ഔഷധത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചിരുന്നു. ഡബ്ലിന്‍-ഗാല്‍വേ യൂണിവേഴ്‌സിറ്റികളില്‍ ഗവേഷകരും ഈ കണ്ടുപിടുത്തതിന്റെ ഭാഗമായി മാറി.

അര്‍ബുദത്തിന് പുറമെ സ്‌ട്രോക്ക്, കൊളസ്ട്രോള്‍ എന്നീ രോഗങ്ങള്‍ക്കും Canakinumah ഔഷധമായി ഉപയോഗിക്കാം. അര്‍ബുദവും ഹൃദ്രോഗവും ഉള്ളവര്‍ക്കും ഇതില്‍ ഒരു രോഗം മാത്രം സ്ഥിതീകരിച്ചവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഔഷധമാണിത്. രോഗികളില്‍ 3 മാസം മുതല്‍ 6 മാസം വരെ നടത്തിയ പരീക്ഷണം വിജയകരായി പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് Canakinumabil ല്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതായി ഗവേഷകര്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ്. വളരെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള പരീക്ഷണം വിജയം കണ്ടതില്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നതായി ബോസ്റ്റണ്‍ ആശുപത്രിയിലെ ഡോക്ടര്‍ പോള്‍ റിഡ്കര്‍ പറയുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: