ഹൃദ്രോഗങ്ങള്‍ക്ക് ഉപയോഗിച്ച് വന്ന ഔഷധത്തില്‍ ക്യാന്‍സറിന് കാരണമായ മാരക രാസവസ്തു : അരലക്ഷം ആളുകള്‍ ഉപയോഗിക്കുന്ന ഔഷധം തിരിച്ചു വിളിക്കുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വന്‍ തോതില്‍ പ്രചാരത്തിലുള ഔഷധം അടിയന്തിരമായി തിരിച്ചു വിളിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും, ഹൃദ്രോഗങ്ങള്‍ക്കും നിലവില്‍ ഉപയോഗിച്ച് വരുന്ന മരുന്നില്‍ അപകടകരമായ രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ച് വിളിക്കുന്നത്. valsartan എന്ന ബ്രാന്‍ഡില്‍ അറിയപ്പെടുന്ന മരുന്നുകളില്‍ ചിലതാണ് ഉടന്‍ തിരിച്ചു വിളിക്കുക.

അയര്‍ലണ്ടില്‍ ഹെല്‍ത്ത് പ്രോഡക്ട് റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണിത്. രാജ്യത്ത് 50,000 ത്തോളം ആളുകള്‍ ഉപയോഗിച്ച് വരുന്ന മരുന്നില്‍ ക്യാന്‍സറിന് കാരണമായ കാര്‍സിനോജന്‍ എന്ന രാസവസ്തു അടങ്ങിയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. യൂറോപ്പ് മുഴുവന്‍ ഈ ഔഷധം നിരോധിച്ച് വരികയാണ് .

ചൈനയില്‍ നിര്‍മ്മിക്കുന്ന മരുന്നില്‍ നിര്‍മ്മാണസമയത്ത് കാര്‍സിനോജന്‍ കലരുകയായിരുന്നു. ദീര്‍ഘകാലമായി മരുന്ന് ഉപയോഗിച്ച് വരുന്നവര്‍ ഡോക്ടറിന്റെ നിര്‍ദേശമില്ലാതെ ഇത് പെട്ടെന്ന് നിര്‍ത്താന്‍ പാടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ് നല്‍കുന്നു.

മരുന്ന് ഉപഗോഗിച്ച് വരുന്നവരില്‍ മറ്റു ശാരീരിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ലാത്തതിനാല്‍ ആളുകള്‍ പരിഭ്രാന്തരാകരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. ഒരു മുന്നറിയിപ്പിന്റെ ഭാഗമായി മാത്രമാണ് ഔഷധം തിരിച്ച് വിളിക്കുന്നത്. നിരോധനവുമായി ബന്ധപ്പെട്ട മരുന്ന് പട്ടിക അറിയാന്‍ hpra.ie valsartan സന്ദര്‍ശിക്കുക.

ഡികെ

 

Share this news

Leave a Reply

%d bloggers like this: