ഹൃദയാഘാതവും, ആസ്മയും; ഡബ്ലിനില്‍ രോഗികള്‍ വര്‍ധിക്കാന്‍ കാരണം അന്തരീക്ഷ വായുവിന്റെ ഗുണനിലവാര തകര്‍ച്ച; റിപ്പോര്‍ട്ട് മുക്കി എച്.എസ്.ഇ

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിലെ അന്തരീക്ഷവായുവിന്റെ ഗുണനിലവാര തകര്‍ച്ച നഗരവാസികളെ രോഗികളാക്കി മാറ്റുകയാണെന്ന് റിപ്പോര്‍ട്ട്. ഡബ്ലിനില്‍ 70 ശതമാനം ശ്വാസകോശ രോഗങ്ങളും 50 ശതമാനത്തോളം ഹൃദയ സംബന്ധിയായ രോഗങ്ങക്കും കാരണം അന്തരീക്ഷ വായുവിന്റെ ഗുണനിലവാര തകര്‍ച്ചയാണെന്ന് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ സമ്മേളന റിപ്പോര്‍ട്ട് കഴിഞ്ഞമാസം പുറത്തുവന്നിട്ടും ആരോഗ്യവകുപ്പ് നിസ്സംഗത പാലിക്കുകയാണെന്ന് ആരോപണം ഉയരുന്നുണ്ട്. ഡബ്ലിനിലെ വായുമലിനീകരണം അപകടകരമായി ഉയരുന്ന റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഗ്രീന്‍പാര്‍ട്ടിയാണ് ഈ വിഷയത്തില്‍ ഭരണകക്ഷിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്. കാലാവസ്ഥ നിയമങ്ങള്‍ ശക്തമാണെന്നും, അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ വിഷവാതകങ്ങള്‍ പുറത്തുവിടുന്ന ഗതാഗതമേഖല പരിസ്ഥിതി സൗഹൃദമാക്കണമെന്നുമാണ് ഗ്രീന്‍പാര്‍ട്ടി ആവശ്യപ്പടുന്നത്. ഇ. യു നിഷ്‌കര്‍ഷിക്കുന്ന അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം ഡബ്ലിന്‍ നഗരത്തിനില്ലെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു. ഗുരുതരമായ രോഗാവസ്ഥയിലേക്ക് നഗരവാസികള്‍ എത്തിച്ചേരുന്നു എന്ന് അറിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഒരു മുന്നറിപ്പ് പോലും പ്രഖ്യാപിക്കാത്തത് അത്ഭുദമായി തോന്നുന്നുവെന്നും ഗ്രീന്‍പാര്‍ട്ടി കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: