ഹൃദയമാറ്റ ശസ്ത്രക്രിയക്കു വിധേയനായ പൊടിമോന്‍ മരിച്ചു

 

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയമാറ്റ ശസ്ത്രക്രിയക്കു വിധേയനായ പൊടിമോന്‍ (45) മരിച്ചു. വൃക്കകള്‍ക്കുണ്ടായ തകരാറിനെ തുടര്‍ന്നാണു പൊടിമോന്‍ മരിച്ചത്. ആലുവ സ്വദേശി വിനയകുമാറിന്റെ ഹൃദയമാണു പൊടിമോനു വച്ചു പിടിപ്പിച്ചത്. സെപ്റ്റംബര്‍ 16-ാം തീയതിയാണ് പൊടിമോന്റെ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്നത്.

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി നടന്ന അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്ന നിലയില്‍ ഏറെ മാധ്യമ ശ്രദ്ധ നേടിയ സംഭവമായിരുന്നു പൊടിമോന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ. പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ സ്വദേശിയാണ് പൊടിമോന്‍.
-എജെ-

Share this news

Leave a Reply

%d bloggers like this: