ഹുറണ്‍ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് സമ്പന്നപട്ടിക: യൂസഫലി ആദ്യ പത്തില്‍

 

ഹുറണും ഗ്രോഹെയും സംയുക്തമായി പുറത്തിറക്കിയ ഹുറണ്‍ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് സമ്പന്നരുടെ പട്ടികയില്‍ പ്രമുഖ സ്ഥാനങ്ങള്‍ കരസ്ഥമാക്കി മലയാളികള്‍. 12,180 കോടി രൂപയുടെ ആസ്തിയുമായി എംകെ ഗ്രൂപ്പ് സാരഥി യൂസഫലി പട്ടികയില്‍ നാലാം സ്ഥാനം നേടി. പ്രമുഖ റിയല്‍റ്റി ഡെവലപ്പറായ ശോഭാ ഗ്രൂപ്പിന്റെ അധിപന്‍ പിഎന്‍സി മേനോന്‍ പട്ടികയില്‍ 16-ാം സ്ഥാനത്തുണ്ട്. 2,710 കോടി രൂപയാണ് മേനോന്റെ ആസ്തി. സ്‌കൈലൈന്‍ ബില്‍ഡേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അബ്ദുള്‍ അസീസ്, അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്റ്റര്‍ സുനില്‍ കുമാര്‍ എന്നിവര്‍ രാജ്യത്തെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് തയാറാക്കിയ മികച്ച പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാരുടെ പട്ടികയില്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

സ്‌കൈലൈന്‍ ബില്‍ഡേഴ്സിന്റെ കെ വി അബ്ദുള്‍ അസീസ് പട്ടികയില്‍ 45-ാം സ്ഥാനത്താണ്. മൊത്തം 670 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനും കുടുംബത്തിനുമായുള്ളത്. അസറ്റ് ഹോംസിന്റെ സുനില്‍ കുമാറിന് 350 കോടി രൂപയുടെ ആസ്തിയാണുള്ളത്. സംസ്ഥാനങ്ങള്‍ വേര്‍തിരിച്ചുള്ള പട്ടികയില്‍ ഏഴാം സ്ഥാനമാണ് കേരളത്തിനുള്ളത്. നഗരങ്ങളുടെ പട്ടികയില്‍ ഏഴാമതാണ് കൊച്ചിയുടെ സ്ഥാനം. ഏറ്റവും കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് സമ്പന്നരുള്ള നഗരം മുബൈയാണ്. സമ്പന്നരായിട്ടുള്ള 38 റിയല്‍ എസ്റ്റേറ്റ് സംരംഭകരാണ് മുംബൈയിലുള്ളത്. സമ്പന്നരായ ഏറ്റവും കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് സംരംഭകര്‍ പട്ടികയില്‍ ഇടം നേടിയിട്ടുള്ളത് മഹാരാഷ്ട്രയില്‍ നിന്നാണ്, 39 പേര്‍.

ഇന്ത്യയിലെ അതിസമ്പന്നനായ റിയല്‍ എസ്റ്റേറ്റ് വ്യവസായ പ്രമുഖന്‍ ന്യൂഡെല്‍ഹിയില്‍ നിന്നുള്ള കെപി സിംഗ് ആണ്. 23,460 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ലോധാ ഗ്രൂപ്പ് ചെയര്‍മാന്‍ മംഗള്‍ പ്രതാപ് ലോധയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: