ഹീറ്റ് വേവ് : ചോക്ലേറ്റ് നിര്‍മ്മാണ കമ്പനികള്‍ പ്രതിസന്ധിയില്‍ ; ജീവനക്കാര്‍ക്ക് ചോക്ലേറ്റ് ഹോളിഡേയ്സ്

കെറി : അയര്‍ലണ്ടില്‍ ചൂട് തരംഗം ശക്തമായ കഴിഞ്ഞ ആഴ്ചകളില്‍ ചോക്ലേറ്റ് ഫാക്ടറികള്‍ പലതും നിര്‍മ്മാണം നിര്‍ത്തിവെച്ചു. കെറിയില്‍ സ്‌കെല്ലിങ് ചോക്ലേറ്റ് ആണ് കനത്ത ചൂടിനെ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവെച്ചത്. 2004 എല്‍ ആരംഭിച്ച സ്‌കെല്ലിങ് ചോക്ലേറ്റ് ആദ്യമായാണ് ചൂടിനെ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കേണ്ടി വന്നതെന്ന് ഉടമ ഹെയ്ലി പറയുന്നു.

ചോക്ലേറ്റുകള്‍ ഉരുകി തുടങ്ങിയതോടെ നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ ബിസിനസ് നടക്കുന്ന സീസണില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കേണ്ടിയും വന്നു . താപനില കുത്തനെ ഉയര്‍ന്ന കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ നിര്‍മ്മാണം പൂര്‍ണമായും നിര്‍ത്തിവെച്ചു.

ആഴ്ചയില്‍ ഒരു ടണ്‍ ചോക്ലേറ്റുകളാണ് കെറിയിലുള്ള ഈ സ്ഥാപനത്തില്‍ നിര്‍മിച്ചു വരുന്നതെന്ന് ഹെയ്ലി പറയുന്നു. ചോക്ലേറ്റുകള്‍ ഉരുകി തുടങ്ങിയതോടെ ആവശ്യക്കാരുടെ എണ്ണവും കുറഞ്ഞു വന്നു. ഇവിടെ 25 ജീവനക്കാരാണ് ചോക്ലേറ്റ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ചൂട് കൂടിയതോടെ രാജ്യത്തെ മറ്റ് ചോക്ലേറ്റ് കമ്പനികളും പ്രതിസന്ധിയില്‍ ആണ്. ഈ ആഴ്ച അവസാനിക്കുന്നതോടെ മഴ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷത്തെ ചൂട് അയര്‍ലണ്ടില്‍ വിനോദ സഞ്ചാര മേഖലയ്ക്കും കനത്ത തിരിച്ചടി ആയെന്നാണ് വിലയിരുത്തല്‍.

ഡികെ

Share this news

Leave a Reply

%d bloggers like this: