ഹീറ്റിങ് ബില്ലുകള്‍ പ്രയമായവരുള്ള വീടുകളില്‍ കൂടുതല്‍…

ഡബ്ലിന്‍: ഉയര്‍ന്ന വാടകയും ഹീറ്റിങ് ബില്ലും മൂലം ബുദ്ധിമുട്ടുന്നത് പ്രായമായവരെന്ന് റിപ്പോര്‍ട്ട്.  ഇക്കണോമിക് ആന്‍റ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടികാണിക്കുന്നത്പ്രായമായത് മൂലം കൂടുതല്‍ ഹീറ്റിങ് മുതിര്‍ന്നവര്‍ക്ക് ആവശ്യമായി വരുന്നവെന്നാണ്. മൂന്നില്‍ ഒരു കുടുംബം വീതം പ്രായമായവര്‍ ഉള്ളത് മൂലം കൂടുതല്‍ ഹീറ്റിങ് ബില്‍ നേരിടേണ്ടി വരുന്നവരാണ്. വാടകക്ക് കഴിയുന്നവരിലാണ് ഇവരില്‍ ഭൂരിഭാഗം കുടുംബങ്ങളും.

റസിഡന്‍സി മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ നയങ്ങള്‍ രൂപകരിക്കണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വാടക വീടുകളെ കണക്കിലെടുത്ത് ഇത് പ്രത്യേകം തന്നെ തയ്യാറാക്കണം. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസില്‍ നിന്നും സസ്റ്റയിനബിള്‍ എനര്‍ജി അതോറിറ്റിയില്‍ നിന്നും എടുത്ത കണക്കുകള്‍ പ്രകാരം ആകെ ഊര്‍ജ്ജ ചെലവഴിക്കലിന്‍റെ നാല്‍പത് ശതമാനവും താമസ്ഥലങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഇത് ഇരുപത് ശതമാനമായി അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കുറച്ചെങ്കില്‍ മാത്രമേ യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യവുമായി ഒത്ത് പോകുകയുള്ളൂ. ലക്ഷ്യത്തിന്‍റെ 26ശതമാനം വരെയെങ്കിലും ഉപയോഗം കുറയ്ക്കാനായാല്‍ €470മില്യണ്‍ ചെലവ് കുറഞ്ഞ് കിട്ടും.

വീടുകളെ ബില്‍ഡിങ് എനര്‍ജി റേറ്റിങ് ഉപയോഗിച്ച് തിരിക്കാവുന്നതാണ്. ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള വീടുകള്‍ എവിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് ഏറ്റവും കുറവ് ചെലവാണ് വരുന്നത്. ജി ആണ് ഊര്‍ജ്ജ ഉപയോഗത്തില്‍ പിറകില്‍ നില്‍ക്കുന്നത്. വാടക വീടുകളില്‍ നാല്‍പത് ശതമാനവും ഇ,എഫ്, ജി വിഭാഗത്തില്‍പെടുന്നവയാണ്. €2,000 , അതിന് മുകളിലോ വാടക വരുന്ന വീടുകളിലാണ് ഏറ്റവും കുറവ് ഊര്‍ജ്ജകാര്യക്ഷമതയുള്ളത്. പൊതുവേ മൂന്ന് നില കെട്ടിടങ്ങള്‍ ഈ വിഭാഗത്തിലാണ് പെടുന്നത്.

പ്രായമായവരില്‍ (75വയസിന് മുകളിലുള്ളവരില്‍) അമ്പത്തിയേഴ് ശതമാനവും ഊര്‍ജ്ജകാര്യക്ഷമത കുറഞ്ഞ വീടുകളിലാണ് താമസം.

Share this news

Leave a Reply

%d bloggers like this: