ഹിന്ദിയുടെ അധീശ്വത്വം ഉറപ്പിക്കാന്‍ കസ്തൂരിരംഗന്‍ വീണ്ടും ; തമിഴ് നാട്ടില്‍ വ്യാപക പ്രതിഷേധം ; കേരളം ഉറക്കത്തില്‍

ചെന്നൈ : കസ്തുരിരംഗന്‍ അധ്യക്ഷനായുള്ള പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ് നാട്ടില്‍ ശക്തമായ പ്രതിഷേധം. പുതിയ വിദ്യാഭ്യാസ നയമനുസരിച് സ്‌കൂളുകളില്‍ മൂന്ന് ഭാഷ പഠനവിഷയമാക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം. ഹിന്ദി ഭാഷ സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഇംഗീഷിനും, പ്രാദേശിക ഭാഷയ്ക്കും ഒപ്പം ഹിന്ദിയും കൂടി പഠന വിഷയമാക്കണമെന്ന വിദഗ്ധ വിദ്യാഭ്യാസ സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

തെക്കന്‍ സംസ്ഥാങ്ങളില്‍ തമിഴ് നാട്ടില്‍ ഇതിനെതിരെ ശക്തമായ ജനവികാരമാണ് ഉയരുന്നത്. വടക്കന്‍ സംസ്ഥാങ്ങളില്‍ ദക്ഷിണേന്ത്യന്‍ ഭാഷകള്‍ പഠിക്കണമെന്നില്ല ; എന്നാല്‍ തെക്കന്‍ സംസ്ഥാങ്ങളില്‍ ഹിന്ദി ഒരു പഠന ഭാഷയായി ഇവിടെത്തെ സ്‌കൂളുകളില്‍ പഠിക്കുകയും വേണം. ഇത്തരമൊരു നിര്‍ബന്ധിത ഭാഷ പഠന രീതിക്കെതിരെ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും, മറ്റു സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്.

തമിഴ് നാട്ടില്‍ എ.ഐ.എ.ഡി. എം .കെ ഉള്‍പ്പെടെ കക്ഷിഭേദമന്യേ എല്ലാ പാര്‍ട്ടികളും പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ അണിചേര്‍ന്നു കഴിഞ്ഞു. നിര്‍ബന്ധിതമായി ഹിന്ദി ഭാഷ പഠനത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലും തമിഴ് മക്കള്‍ പ്രതിഷേധം ആരംഭിച്ചു. ഞങ്ങള്‍ ഹിന്ദിക്കാരല്ല , ഇന്ത്യക്കാരാണ് തുടങ്ങിയ മുദ്രാവാക്യങ്ങളും ശക്തമായി. കേന്ദ്രസര്‍ക്കാര്‍ ഇത്തരം ശ്രമങ്ങളില്‍ നിന്നും പിന്‍വാങ്ങണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപെടുന്നു. തൊട്ടടുത്ത സംസ്ഥാനത്തില്‍ ഇത്രെയേറെ ശബ്ദമുയര്‍ന്നിട്ടും, കേരളത്തില്‍ നിന്നും ഇതുവരെ ഒരു പ്രതിഷേധം പോലും ഉയര്‍ന്നില്ലെന്നതും അദ്ഭുതകരമാണ്.

കയ്യെത്തും ദൂരത്ത് ഒരു അനക്കം ശ്രദ്ധയില്‍ പെട്ടാല്‍ വിമര്‍ശനങ്ങളുടെ കോളിളക്കം സൃഷ്ടിക്കുന്ന മലയാളികള്‍ പക്ഷേ ഉറക്കത്തിലാണ്. മറ്റുള്ളവരുടെ വ്യക്തിത്വത്തിലേക്കും, സ്വകാര്യതകളിലേക്കും ഒളിഞ്ഞു നോക്കി വിവാദം സൃഷ്ടിക്കുന്നവര്‍ക്ക് സ്വന്തം ഭാഷ ബോധം പോലും ഇല്ലന്നതും കൗതുകകരമാണ്. 2013 ഇല്‍ ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച മലയാള ഭാഷയ്ക്കു വേണ്ടി ഒന്ന് വാ തുറക്കാന്‍ സാംസ്‌കാരിക നായകര്‍ പോലുമില്ല.

എ.എം

Share this news

Leave a Reply

%d bloggers like this: