ഹിത പരിശോധന: യെസ് വിഭാഗം ലീഡ് തുടരുന്നു

ഡബ്ലിന്‍ :ഇന്നലെ നടന്ന ഹിത പരിശോധനയില്‍ എക്‌സിറ്റ്‌പോള്‍ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന തെരെഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തു വരുന്നത്. അയര്‍ലണ്ടിലെ പ്രധാന മണ്ഡലങ്ങളിലെല്ലാം തന്നെ യെസ് ടു അബോര്‍ഷന്‍ വിഭാഗം മുന്നേറികൊണ്ടിരിക്കുന്നു. രേഖപ്പെടുത്തിയ 60 ശതമാനത്തോളം വോട്ട് ലഭിച്ചതോടെ പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തിലേക്ക് നീങ്ങുന്നു.

എക്‌സിറ്റ്‌പോള്‍ ഫലം പുറത്തുവന്നതോടെ ഡബ്ലിന്‍,കോര്‍ക്ക്, ഗാല്‍വേ നഗരങ്ങളില്‍ യെസ് ക്യാമ്പയിനര്‍മാര്‍ ആഹ്ലാദപ്രകടനകള്‍ നടത്തിയിരുന്നു. പുറത്ത് വരുന്ന തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ നിരാശജനകമാണെന്ന് പ്രോലൈഫ് പ്രവര്‍ത്തകര്‍ പറയുന്നു. എട്ടാം ഭരണഘടനാ ഭേദഗതി ഇല്ലാതാവുന്നത് രാജ്യത്ത് വന്‍ പ്രത്യാഘതങ്ങള്‍ ഉണ്ടക്കുമെന്നും പ്രോലൈഫ് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: