ഹിതപരിശോധനയില്‍ പങ്കെടുക്കുന്നവര്‍ ഓര്‍ത്തുവെയ്‌ക്കേണ്ടത്

ഡബ്ലിന്‍: രാജ്യവ്യാപകമായി നാളെ നടക്കുന്ന ഹിതപരിശോധനക്ക് രാവിലെ 7 മുതല്‍ വൈകി 10 വരെ 15 മണിക്കൂര്‍ നീണ്ടു നില്‍ക്കും. വോട്ടര്‍ രജിസ്റ്ററില്‍ പേര് ചേര്‍ത്തവര്‍ക്ക് പോസ്റ്റല്‍ വഴി പോളിംഗ് കാര്‍ഡുകള്‍ ലഭിച്ചിരിക്കും. എന്നാല്‍ വോട്ട് ചെയ്യാന്‍ യോഗ്യ നേടുകയും പോളിംഗ് കാര്‍ഡ് ലഭിക്കാത്തതുമായ വോട്ടര്‍മാര്‍ക്കും വോട്ട് രേഖപ്പെടുത്താം. ഇവര്‍ ആധികാരികമായ തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് കൈയില്‍ കരുതുക.

റഫറണ്ടം കമ്മീഷന്റെ നിര്‍ദ്ദേശം അനുസരിച്ച് പാസ്‌പോര്‍ട്ട്, ഡ്രൈവറിങ് ലൈസന്‍സ്, പബ്ലിക് സര്‍വീസ് കാര്‍ഡ്, ഫോട്ടോ പതിച്ച എംപ്ലോയി ഐഡന്റിറ്റി കാര്‍ഡ്, ഫോട്ടോ പതിച്ച സ്റ്റുഡന്റ് ഐഡന്റിറ്റി കാര്‍ഡ്, മേല്‍വിലാസം രേഖപ്പെടുത്തിയ ബാങ്ക് അല്ലെങ്കില്‍ ക്രഡിറ്റ് യൂണിയന്‍ ബുക്ക്, പേര്, ഫോട്ടോ പതിച്ച ട്രാവല്‍ ഡോക്യുമെന്റ്, ചെക്ക് ബുക്ക്, ചെക്ക് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, എന്നീ രേഖകളില്‍ ഒന്ന് വോട്ടിനെത്തുന്നവര്‍ക്ക് ആധികാരിക രേഖയായി ഉപയോഗിക്കാനാവും.

പോളിംഗ് സ്റ്റേഷന്റെ 50 മീറ്റര്‍ പരിധിയില്‍ തെരെഞ്ഞെടുപ്പ് പ്രചാരണം പാടില്ല. ബാലറ്റ് പേപ്പറിന്റെ ഫോട്ടോ എടുക്കുകയോ, വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറിന്റെ കൂടെയുള്ള സെല്‍ഫിയും അനുവദിനീയമല്ല. ബാലറ്റ് പേപ്പറില്‍ ഒരു അനുവദിക്കപ്പെട്ട ഭാഗത്ത് മാത്രം മാര്‍ക്ക് ചെയ്യുക. ഇതില്‍ മറ്റെന്തെങ്കിലും എഴുതാന്‍ പാടില്ല.

പോളിംഗ് നിയമം അനുസരിക്കാത്ത ബാലറ്റ് പേപ്പറുകള്‍ അസാധുവായി കണക്കാക്കും. പോളിംഗ് കാര്‍ഡ് ഉള്ളവരാണെങ്കിലും ഏതെങ്കിലും ഒരു ആധികാരിക തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതുന്നത് നന്നായിരിക്കും. പോളിംഗ് സ്റ്റേഷനില്‍ പോയവര്‍ക്ക് വിശദമായ നിര്‍ദ്ദേശങ്ങള്‍ ലഭ്യമായിരിക്കുമെന്ന് റഫറണ്ടം കമ്മീഷന്‍ അറിയിച്ചു.

ഡി കെ

Share this news

Leave a Reply

%d bloggers like this: